
കൊച്ചി : നടന് പൃഥ്വിരാജിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായി. പൃഥ്വി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. എന്നാല്‍ ഒരാഴ്ച കൂടി സാമൂഹിക അകലം പാലിച്ച് തന്നെ തുടരണമെന്ന് താരം ഫെയ്സബുക്കില്‍ കുറിച്ചു.
ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് നടന് കോവിഡ് സ്ഥിരീകരിച്ചത്. സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുകയായിരുന്നു. പൃഥ്വിയെ കൂടാതെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഷൂട്ടിങിൽ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിലാണുള്ളത്.






