
മുംബൈ: അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ തള്ളി മകനും നടനുമായ അഭിഷേക് ബച്ചന് രംഗത്ത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന് പറയപ്പെടുന്ന ആ അമിതാഭ് ബച്ചന് ഡ്യൂപ്ലിക്കേറ്റ് ആയിരിക്കുമെന്നായിരുന്നു അഭിഷേകിന്റെ മറുപടി..
കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് നേരത്തെ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 23 ദിവസത്തെ ചികിത്സയ്ക്ക് ശേഷം രോഗ മുക്തനായാണ് അദ്ദേഹം ആശുപത്രി വിട്ടത്. കൊവിഡ് മുക്തനായി വിശ്രമിക്കുന്ന ബിഗ്ബിയെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്ന തരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ശനിയാഴ്ച മുതല്‍ അദ്ദേഹം ചികിത്സയില്‍ ആണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ബച്ചന് കുടുംബമോ ബന്ധപ്പെട്ടവരോ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി അഭിഷേക് രംഗത്തെത്തിയത്.






