ബൊളിവുഡ് താരം ജാക്വലിൻ ഫെർണാണ്ടസ് തന്റെ ജീവനക്കാരന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചു. ബോളിവുഡിലെ അരങ്ങേറ്റ ചിത്രം മുതൽ തന്റെ കൂടെയുള്ള ജീവനക്കാരന് ഇന്നോവ ക്രിസ്റ്റ സമ്മാനിച്ചത്. ജീവനക്കാരന്റെ പേരോ ഏതു മോഡൽ ക്രിസ്റ്റയാണ് സമ്മാനിച്ചതെന്നോ വ്യക്തമല്ല. ദസറ ആഘോഷ വേളയുടെ ഭാഗമായിയാണ് കാർ സമ്മാനിച്ചത്. ഇതിന് മുമ്പ് ജാക്വലിൻ തന്റെ മെയ്ക്ക്അപ്പ് ആർട്ടിസ്റ്റിന് ജീപ്പ് കോംപസ് സമ്മാനമായിനൽകിയിരുന്നു.
2016 ആദ്യമാണ് ടൊയോട്ട ഇന്നോവയുടെ പുതിയ പതിപ്പ് പുറത്തിറങ്ങിയത്. പുതിയ മോഡല്‍ ക്രിസ്റ്റയുടെ രണ്ടു ഡീസല്‍ പതിപ്പുകളും ഒരു പെട്രോൾ പതിപ്പുമാണ് കമ്പനി പുറത്തിറക്കിയത്. 2.8 ലിറ്റര്‍ ഡീസല്‍ 2.4 ലിറ്റര്‍ ഡീസല്‍ എന്നിവയാണ് ഇന്നോവയുടെ വകഭേദങ്ങള്‍. ആറ് സ്പീഡ് ഓട്ടമാറ്റിക് വകഭേദവും 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനൊപ്പം ലഭ്യമാണ്. കഴിഞ്ഞ ആഴ്ചയാണ് പുത്തൻ ഇന്നോവയുടെ അരങ്ങേറ്റം ഇന്തോനേഷ്യൻ വിപണിയിലാണ് നടന്നത്. പുത്തൻ ഇന്നോവ ഇന്തോനേഷ്യൻ വിപണിയിൽ കിജാങ് ഇന്നോവ എന്നാണ് അറിയപ്പെടുന്നത്.






