
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ അറസ്റ്റ് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എ.കെ. ബാലന്. അദേഹത്തെ കേസില്‍ പ്രതി ചേര്ക്കുന്നുണ്ടെങ്കില് അതില്‍ ആര്‍ക്കും ആക്ഷേപമില്ല, ഉപ്പു തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന് തന്നെയാണ് നിലപാടെന്നും മന്ത്രി വ്യക്തമാക്കി.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കാലത്തും ഇത്തരം ഉദ്യോഗസ്ഥരുണ്ടായിരുന്നുവെന്നും എ.കെ. ബാലന് ചൂണ്ടിക്കാട്ടി.
ഏത് സര്‍ക്കാരിന് കീഴിലും ഇത്തരം ഉദ്യോഗസ്ഥരുണ്ടാകും, അവരെയെല്ലാം പൂര്‍ണമായും മനസിലാക്കാന്‍ മുഖ്യമന്ത്രിക്കോ, മന്ത്രിമാര്‍ക്കോ സാധിക്കണമെന്നില്ല. ഇത്തരം ഉദ്യോഗസ്ഥരുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നിലെത്തിക്കണം, മന്ത്രി പ്രതികരിച്ചു.






