
ഒരു ബെൻസ് എന്നത് ആഡംബരത്തിന്റെ അടയാളമാണ്, എന്നാൽ അതിന് ഒരു ചെറിയ പോറൽ ഉണ്ടായാലോ, ഉടമസ്ഥന് നെഞ്ച് കത്തും. എന്നാൽ റഷ്യൻ യു ട്യൂബറായ മിഖായേല്‍ ലിത്വിന്‍ ചെയ്തതോ... പല തവണ കേടായ കാർ പുല്ലു പോലെ കത്തിച്ചു കളഞ്ഞു.. സംഗതി കെട്ടുകഥയല്ല സത്യം തന്നെയാണ്.
അഞ്ച് തവണ റിപ്പയറിനായി കാര്‍ അയച്ചുകൊടുത്തിരുന്നു. 40 ദിവസത്തോളം ഈ കാര്‍ റിപ്പയര്‍ ചെയ്തിരുന്നു. വീണ്ടും കേടായി. ആറാം തവണയും ബ്രേക്ക് ഡൗണായി മെഴ്സിഡസ് ഡീലേഴ്സിനെ വിളിച്ചപ്പോള്‍ അവര്‍ ഫോണെടുത്തില്ല. അതോടെ ലിത്വിൻ കാർ ഉപേക്ഷിക്കാൻ തീരുമാനിച്ചു.
ഒരു വയലിന് നടുവിലിട്ട് കാര്‍ കത്തിക്കുന്ന വീഡിയോ 11 മില്യണിലധികം ആളുകളാണ് കണ്ടത്. ഇന്ത്യൻ രൂപ 2.42 കോടിയാണ് ഇതിന്റെ വില.
''മെഴ്സിഡസുമായുള്ള നീണ്ട നാളത്തെ തര്‍ക്കത്തിന് ശേഷം എന്റെ കാറിനെ എന്ത് ചെയ്യണമെന്ന് ഞാന്‍ ആലോചിച്ചു. കത്തിച്ചു കളയുക അതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന് എനിക്ക് തോന്നി, ഞാന്‍ ഒട്ടും സന്തോഷവാനല്ല'' ലിത്വിന്‍ കുറിച്ചു. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.






