
ന്യൂഡല്ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തിനെതിരായ സി.ബി.ഐ അന്വേഷണം സുപ്രീം കോടതി റദ്ദാക്കി. റാവത്തിനെതിരായ അഴിമതിക്കേസില് രണ്ട് ദിവസം മുമ്പാണ് ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് സുപ്രീം കോടതി ഉത്തരവ് സ്റ്റേ ചെയ്തത്.
റാവത്തിന് വേണ്ടി അറ്റോര്ണി ജനറല് കെ.കെ വേണുഗോപാല് ഹാജരായി. കോടതിയുടെ പരിഗണനയ്ക്ക് വന്ന ഹര്ജിയില് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നില്ലെന്ന് കെ.കെ വേണുഗോപാല് ചൂണ്ടിക്കാട്ടി. ഹര്ജിയില് റാവത്തിന്റെ ഭാഗം കേള്ക്കാതെയാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടതെന്നും വേണുഗോപാല് വാദിച്ചു. ഇക്കാര്യങ്ങള് കണക്കിലെടുത്താണ് സി.ബി.ഐ അന്വേഷണ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയത്.
ജസ്റ്റിസ് അശോക് ഭൂഷന്െ്റ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹര്ജി പരിഗണിച്ചത്. ബി.ജെ.പി നേതാവായ ത്രിവേന്ദ്ര സിംഗ് റാവത്ത് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് 2016ല് നടത്തിയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി, സി.ബി.ഐ അന്വേഷണം റദ്ദാക്കിയത്. റാവത്ത് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്.







Comments