കുവൈത്ത് സിറ്റി: 13,000 പ്രവാസികളെ ഈ വര്‍ഷം കുവൈത്തില്‍ നിന്ന് നാടുകടത്തിയതായി റിപ്പോര്‍ട്ടുകള്‍. എന്നാൽ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ നാടുകടത്തപ്പെട്ടവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്.
ജനസംഖ്യയിലെ അസമത്വം പരിഹരിക്കുന്നതിനും
കുറ്റവാളികളെയും നിയമലംഘകരെയും ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചത്.
കോവിഡ് മൂലം വിമാനത്താവളങ്ങള്‍ അടച്ചിട്ടതാണ് ആളുകളുടെ എണ്ണം കുറയാന്‍ കാരണം. ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രവാസികളില്‍ ചിലര്‍ മാസങ്ങളായി ഇവിടെ കഴിയുകയാണ്. 2018ല്‍ 34,000 പേരെയും 2019ല്‍ 40,000 പേരെയും നാടുകടത്തിയിരുന്നു.






