ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് വാഹനമായ ഐ20-യുടെ പുതുതലമുറ മോഡല്‍ നവംബര്‍ അഞ്ചിന് വിപണിയില്‍ അവതരിപ്പിക്കും. ലോഞ്ചിന് മുന്നോടിയായി പുത്തൻ i20-യുടെ ബുക്കിങ് ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തുടങ്ങിയെന്നാണ് റിപ്പോർട്ട്. 21,000 രൂപയ്ക്ക് clicktobuy.hyundai.co.in വെബ്സൈറ്റ് വഴിയോ ഡീലർഷിപ്പുകളിൽ നേരിട്ട് ചെന്നോ പുത്തൻ i20 ബുക്ക് ചെയ്യാം.
മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ, ആസ്റ്റ ഓപ്ഷണല്‍ എന്നീ നാല് വേരിയന്റുകളിലാണ് പുതിയ ഐ20 എത്തുന്നത്. ടൈഫൂൺ സിൽവർ, പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, സ്റ്റാർറി നൈറ്റ്, മെറ്റാലിക് കോപ്പർ എന്നിങ്ങനെ 6 നിറങ്ങളിലാണ് ഹ്യുണ്ടേയ് i20 എത്തുന്നത്. ബ്ലാക്ക് റൂഫിനൊപ്പം പോളാർ വൈറ്റ്, ബ്ലാക്ക് റൂഫിനൊപ്പം ഫിയറി റെഡ് എന്നിങ്ങനെ രണ്ട് ഡ്യുവൽ ടോൺ നിറങ്ങളിലും പുത്തൻ i20 എത്തുമെന്നാണ് സൂചന.
ഇന്റീരിയറിന്റെ ഭാവം കറുപ്പാണ്. പുതിയ ഡിസൈനിലുള്ള എ.സി വെന്റുകള്‍, 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍,മൗണ്ടഡ് സ്വിച്ചുകള്‍ നല്‍കിയിട്ടുള്ള ഫ്ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് എന്നിവ അകത്തളം കൂടുതൽ ഭംഗിയുള്ളതാക്കുന്നു. കറുപ്പിൽ പൊതിഞ്ഞ, വലിപ്പം കൂടിയ കാസ്കെഡിങ് ഗ്രിൽ ആണ് പുത്തൻ i20-യുടെ പ്രത്യേകത. സ്പോര്‍ട്ടി ഭാവമുള്ള ബംമ്പറും, ആംഗുലര്‍ പൊജക്ഷനാണ് ഹെഡ്ലാമ്പ്, ആഡംബര വാഹനങ്ങള്‍ക്ക് സമാനമായി എല്‍.ഇ.ഡി ഡി.ആര്.എല്ലും, പ്രൊജക്ഷന് ഫോഗ്ലാമ്പും മുന്‍വശത്തെ അഗ്രസീവാക്കുന്നു. 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്ന മൂന്ന് എന്ജിന് ഓപ്ഷനുകള്‍ ഐ20-യില്‍ നല്‍കുമെന്നാണ് റിപ്പോർട്ട്.






