
അബുദാബി : ഐപി എല്‍ മത്സരത്തില്‍ തുടരെ വിജയങ്ങള്‍ കരസ്ഥമാക്കിയ ടീമില്‍ ഒന്നാണ് രാജസ്ഥാന് റോയല്‍സ്. ആദ്യമൊക്കെ മികച്ച രീതിയില്‍ ബാറ്റ് വീശിയ സഞ്ജു പിന്നീട് മോശം ഫോമിലേക്ക് ഉയര്‍ന്നു. എന്നാല്‍ വീണ്ടും തിരിച്ച് വരവ് നടത്തിയിരിക്കുകയാണ് സഞ്ജു. ഇന്ന് ഐപിഎല്ലില്‍ രാജസ്ഥാന് നിര്‍ണായക മത്സരമാണ്. കിംഗ്സ് ഇലവന് പഞ്ചാബുമായിട്ടാണ് ഇന്ന് രാജസ്ഥാന്റെ മത്സരം. തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് കാണാതെ മടങ്ങാം. നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് രാജസ്ഥാന് ഒരു മത്സരത്തിനിറങ്ങുന്നത്.
എന്നാല്‍ വിശ്രമത്തിനിടയില്‍ മലയാളി താരം സഞ്ജു സാംസണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രാജസ്ഥാന് റോയല്‍സിന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ജോസ് ബട്ലര് കേരള സദ്യ കഴിക്കുന്ന വീഡിയോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. ''കേരള സദ്യ കഴിക്കുന്ന നമ്മുടെ സ്വന്തം ജോസേട്ടന്.'' എന്നാണ് സഞ്ജു വീഡോയോയ്ക്കൊപ്പം എഴുതിച്ചേര്‍ത്തിരിക്കുന്നത്. എന്തായാലും വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. വീഡിയോ കാണാം
12 മത്സരങ്ങളില്‍ 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ഇന്ന് ജയിച്ചാല്‍ പഞ്ചാബിന് പ്ലേഓഫിന് തൊട്ടടുത്തെത്താം. അബുദാബിയില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം.



