
കൊവിഡ് കാലത്ത് ഒരു പണിയും ഇല്ലാതെ ഇരുന്നപ്പോള്‍ പലരും പല പരിപാടികളിലും കൈ വെച്ച് നോക്കി. അതില്‍ സിനിമാ താരങ്ങളുടെ പ്രധാന പരിപാടിയായിരുന്നു പാചകം എന്നത്. ബേക്കിങ് ആയരുന്നു പ്രധാന പരിപാടി. ഇതില്‍ ഏറ്റവും കൂടുയല് താരങ്ങള്‍ ഉണ്ടാക്കി നോക്കിയ വിഭവമാണ് ബനാന ബ്രെഡ്. ഉണ്ടാക്കാന്‍ എളുപ്പവും അതിന് ആവശ്യമുള്ള ചേരുവകകള്‍ കിട്ടാന്‍ ഉള്ള എളുപ്പവുമാണ് ബനാന ബ്രെഡിനെ ഇത്ര ജനപ്രിയനാക്കിയത്. സംസ്കരിച്ച മാവോ പഞ്ചസാരയോ ചേരാത്ത ഹെൽത്തി ബനാന ബ്രെഡ് റെസിപ്പി പങ്കുവച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. ഇന്സ്റ്റായിലൂടെയാണ് താരം ഈ ഹെല്‍ത്തി റെസിപ്പി പങ്ക് വെച്ചത്.
തന്റെ മകന് വിഹാന് ഏറ്റവും ഇഷ്ട്ടമുള്ള വാൾനട്ട്സ് ചേർത്താണ് ഈ വിഭവം തയ്യാറാക്കിയിരിക്കുന്നത്. മകൻ ആവശ്യപ്പെട്ടിട്ടാണ് താൻ ഈ ബ്രെഡ് തയ്യാറാക്കുന്നതെന്നും ശിൽപ ഷെട്ടി വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറയുന്നു. മക്കള്‍ ആരോഗ്യമുള്ള ഭക്ഷണം ആവയെപ്പെടുനേ്പാള് എങ്ങനെ നിരസ്സിക്കുമെന്നാണ് താരത്തിന്റെ ചോദ്യം.
പൂവൻപഴം,ഞാലിപ്പൂവൻ, ആണിപ്പൂവൻ എന്നൊക്കെ പേരുള്ള ചെറിയ വാഴപ്പഴം ഉപയോഗിച്ചാണ് ഈ ബനാനബ്രെഡ് തയ്യാറാക്കിയിരിക്കുന്നത്. മൈദമാവിന്‍ പകരം ആൽമണ്ട് ഫ്ളോറും പഞ്ചസാരയ്ക്ക് പകരം മേപ്പിൾ സിറപ്പുമാണ് ഉപയോഗിച്ചിരിക്കുന്നത്. മുട്ട ചേർക്കുന്നതിന് പകരം ഫ്ളാക്സ്സീഡ് പൗഡറും വെള്ളവും ചേർന്ന മിശ്രിതമാണ് താരം ചേർത്തിരിക്കുന്നത്. കറുവയും വനിലയും ചേർന്നതോടെ ബനാന ബ്രെഡ് കൂടുതൽ രുചികരമാകുമെന്നും ശിൽപ ഷെട്ടി കുറിക്കുന്നുണ്ട്.






