
വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി അസിന്. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ നടി സജീവമാണ്. ഇപ്പോള്‍ മകള്‍ അറിന്റെ മൂന്നാം ജന്മദിന ആഘോഷം സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെച്ചിരിക്കുകയാണ് നടി. ജാതിയോ മതമോ ലിംഗ ഭേദമോ ഇല്ലാത്ത പേരാണ് തങ്ങള്‍ മകള്‍ക്ക് നല്‍കിയിരിക്കുന്നതെന്ന് അസിന് പറയുന്നു. മകള്‍ക്ക് ജന്മദിനാശംസകള് നേര്‍ന്ന് പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞിരിക്കുകയാണ് അസിന്.
വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ഫെബ്രുവരിയിലാണ് ഇരുവരും വിവാഹിതറായത്. ഹൗസ്ഫുള് ടു എന്ന ബോളിവുഡ് ചിത്രത്തിന്റെ പ്രൊമോഷന് ചടങ്ങിനിടെയാണ് അസിനും രാഹുലും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറുകയും ആയിരുന്നു.






