
മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ടില്‍ വിരിഞ്ഞ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’. മലയാളികള്‍ ഇന്നും മനസ്സില്‍ കൊണ്ട് നടക്കുന്ന ചിത്രമാണ്. നിരവധി തമാശകള്‍ നിറഞ്ഞ സങ്കടങ്ങള്‍ നിറഞ്ഞ ഒരു മികച്ച ചിത്രം തന്നെയായിരുന്നു അത്. ചിത്രത്തിലെ നദിയയുടെ ഗേളിയേയും മോഹൻലാലിന്റെ ശ്രീകുമാറിനെയും പത്മിനി അവതരിപ്പിച്ച കുഞ്ഞൂഞ്ഞമ്മയേയും ആരും മറക്കില്ല. അതുപോലെ തന്നെ ചിത്രത്തിലെ ‘കോസ്മോഫ്രില്‍’ കണ്ണടയും അതിലൂടെ ഉണ്ടായ തമാശകളും ഒന്നും അത്ര പെട്ടെന്ന് മറക്കാന്‍ ഒരു ശരാശരി മലയാള സിനിമാ പ്രേമിക്ക് കഴിയില്ല.
എന്നാല്‍ ഇപ്പോള്‍ ”നോക്കെത്താദൂരത്തി’ലെ ഓർമകളിലേക്ക് കൂട്ടികൊണ്ടുപോവുകയാണ് നദിയ മൊയ്തു. ഹാലോവീൻ ആശംസകൾ നേർന്നുകൊണ്ടാണ് നദിയ ചിത്രത്തിലെ രസകരമായൊരു സീൻ പങ്കുവച്ചിരിക്കുന്നത്.ചിത്രത്തിൽ മുഖംമൂടിയണിഞ്ഞ് ഗേളി ശ്രീകുമാറിനെ ഭയപ്പെടുത്തുന്ന രംഗമാണ് നദിയ പങ്കുവച്ചിരിക്കുന്നത്. മോഹൻലാലിന്റെ മുഖഭാവങ്ങളാണ് ഈ വീഡിയോയെ രസകരമാക്കുന്നത്.






