
ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പിന്റെ എക്സ്ട്രീം 200 എസിന്റെ ബിഎസ്-6 എന്ജിന് മോഡല്‍ വിപണിയിൽ എത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാഹനം അധികം വൈകാതെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ഈ വാഹനം ഹീറോയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.
98,500 രൂപയായിരുന്നു ബിഎസ്-4 മോഡല്‍ എക്സ്ട്രീം 200 ആറിന്റെ എക്സ്ഷോറും വില. എക്സ്ട്രീ 200 എസ് ഹീറോയുടെ നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ മോഡലായ എക്സ്ട്രീം 200 ആറിന്റെ ഫുള്ളി ഫെയേര്‍ഡ് പതിപ്പാണ്. ഈ വാഹനം ഡിസൈനില്‍ കാര്യമായ മാറ്റം വരുത്താതെയെത്തുമെന്നാണ് വിവരം. പ്രധാന ഹൈലൈറ്റ് ആയി മുന്നിലെ ഫുള്‍ ഫെയറിങ്, ഹെഡ്ലൈറ്റ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ ഒരുങ്ങുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റി, ടേണ്‍ ബൈ ടേണ്‍ നാവിഗേഷന്‍ എന്നീ ഫീച്ചറുകൾ കണ്‍സോളില്‍ ലഭിക്കും. സ്പ്ലിറ്റ് ഗ്രാബ് റെയില്‍, മസ്കുലാര്‍ ഫ്യുവല്‍ ടാങ്ക്, വിന്‍ഡ് സ്ക്രീന്‍ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുമെന്നാണ് സൂചന.
എക്സ്ട്രീം ആറിന്റെ ബിഎസ്-6 മോഡലില്‍ ഹീറോയുടെ എക്സ്പള്‍സില്‍ നല്‍കിയിട്ടുള്ള 200 സിസി ഓയില്‍ കൂള്‍ഡ് എന്‍ജിനായിരിക്കും ലഭിക്കുക എന്നാണ് സൂചന. 18 ബി.എച്ച്.പി പവറും 17.1 എന്‍.എം ടോര്‍ക്കുമേകുന്ന 200 സിസി എയര്‍ കൂള്‍ഡ് എന്‍ജിനായിരുന്നു ഈ ബൈക്കിന്റെ ബിഎസ്-4 മോഡലില്‍ നല്‍കിയിരുന്നത്. എസ്ട്രീം 200 എസില്‍ സുരക്ഷയ്ക്കായി മുന്നില്‍ 276 എം.എമും പിന്നില്‍ 220 എം.എമും ഡിസ്ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസ് നല്‍കുന്നുണ്ട്. മുന്നില്‍ ടെലസ്കോപ്പിക് ഫോര്‍ക്കും പിന്നില്‍ ഏഴ് രീതിയില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്കുമാണ് സസ്പെന്ഷന് ഒരുക്കുന്നത്.






