
ഹെക്ടര്‍ പ്ലസ് സ്റ്റൈല്‍ വേരിയന്റിനെ എംജി വിപണിയിൽ നിന്നും പിന്‍വലിച്ചതായി റിപ്പോർട്ട്. ഹെക്ടര്‍ പ്ലസിനെ എംജി മോട്ടോര്‍സ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വിപണിയില്‍ അവതരിപ്പിച്ചത്. എംജിയില്‍ നിന്നുള്ള മൂന്നാമത്തെ മോഡലാണ് ഹെക്ടര്‍ പ്ലസ്.
ഈ ആറ് സീറ്റര്‍ എസ്യുവി സ്റ്റൈല്‍, സൂപ്പര്‍, സ്മാര്‍ട്ട്, ഷാര്‍പ്പ് എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എത്തുന്നത്. എന്‍ട്രി ലെവല്‍ സ്റ്റൈല്‍ വേരിയന്റ് പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ ലഭ്യമാണ്, ഇത് യഥാക്രമം 13.49 ലക്ഷം, 14.44 ലക്ഷം രൂപ എക്സ്ഷോറൂം വിലയില്‍ ലഭ്യമാണ്. അഞ്ച് സീറ്റര്‍ ഹെക്ടര്‍ മോഡലിന്റെ വിപുലീകൃത പതിപ്പാണ് ഹെക്ടര്‍ പ്ലസ്.
വാഹനത്തെ 2020 ഓട്ടോ എക്സ്പോയിലാണ് നിര്‍മ്മാതാക്കള്‍ ആദ്യമായി അവതരിപ്പിക്കുന്നത്. പുതിയ ഡിസൈനിലുള്ള ബമ്പര്‍, ത്രികോണാകൃതിയിലുള്ള ഹെഡ്ലാമ്പ്, ഫോഗ്ലാമ്പ് ക്ലസ്റ്റര്‍ പൂര്‍ണമായും കറുപ്പ് നിറത്തിലുള്ള ഗ്രില്‍, ഷാര്‍പ്പ് ആയിട്ടുള്ള എല്‍ഇഡി ഡേ ടൈം റണ്ണിങ് ലാമ്പുകള്‍ എന്നിവയാണ് ഹെക്ടര്‍ പ്ലസിനെ പഴയ ഹെക്ടറില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.
പുതിയ സ്കിഡ് പ്ലേറ്റുകള്‍, പുതുക്കിയ ബമ്പര്‍, അപ്ഡേറ്റ് ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഷാര്‍ക്ക് ഫിന് ആന്റിന എന്നിവയാണ് പിന്നിലെ സവിശേഷതകള്‍. റെഗുലര്‍ ഹെക്ടറിന് സമാനമായ 2,750 mm വീല്‍ബേസ് ആണ് ഇതിലും. വാഹനത്തിന് ഉള്ളിലെ പ്രധാന സവിശേഷത ആറ് സീറ്റ് ഘടനയാണ്.






