
ട്രിയോ ഇലക്ട്രിക് ത്രീ വീലര്‍ ബ്രാന്‍ഡിന്റെ കാര്‍ഗോ വേരിയന്റ് അവതരിപ്പിച്ച് മഹീന്ദ്ര. ത്രിചക്ര ചരക്കു വാഹനമായ ട്രിയൊ സോറിന് 2.73 ലക്ഷം രൂപയാണു ഡൽഹി ഷോറൂം വില. മൂന്നു വകഭേദങ്ങളിലാണു വാഹനം വിപണിയിലുള്ളത്: പിക് അപ്, ഡെലിവറി വാൻ, ഫ്ളാറ്റ് ബെഡ്.രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ ഡിസംബർ മുതൽ മഹീന്ദ്ര ചെറു വാണിജ്യ വാഹന ഡീലർഷിപ്പുകൾ വഴി ‘ട്രിയൊ സോർ’ വിൽപ്പനയ്ക്കെത്തുമെന്നാണ് റിപ്പോർട്ട്.
550 കിലോഗ്രാം പേലോഡ് ശേഷിയുണ്ട് ട്രിയോ സോറിന്. ഡീസല്‍ മോഡലിനെ അപേക്ഷിച്ച് പ്രതിവര്‍ഷം 60,000 രൂപ (ഇന്ധന ചെലവ് 2.10 / കിലോമീറ്റര്‍) ലാഭിക്കാമെന്നാണ് റിപ്പോർട്ട്. ‘ട്രിയൊ സോറി’ലെ ബാറ്ററി പായ്ക്കിന് എട്ടു കിലോവാട്ട് അവർ കരുത്തും 42 എൻ എം ടോർക്കും സൃഷ്ടിക്കാനാവും. ഒറ്റ ചാർജിൽ 125 കിലോമീറ്റർ ഓടാൻ പ്രാപ്തിയുണ്ട് ഇതിന്. ജി പി എസ് സഹിതം ടെലിമാറ്റിക്സ് സംവിധാനം, വിൻഡ്സ്ക്രീൻ വൈപ്പിങ് സിസ്റ്റം, സ്പെയർ വീൽ തുടങ്ങിയ സവിശേഷതകളോടെയാണ് ‘ട്രിയൊ സോറി’ന്റെ വരവ്.
3 വര്‍ഷം / 80,000 കിലോമീറ്റര്‍ വാറണ്ടിയുണ്ട് ലിഥിയം അയണ്‍ ബാറ്ററി പായ്ക്കിന്. IP67 റേറ്റഡ് ബാറ്ററി പായ്ക്കിന്റെ ആയുസ്സ് 1.5 ലക്ഷം കിലോമീറ്ററാണെന്ന് മഹീന്ദ്ര പറയുന്നു. സാധാരണ 15 A സോക്കറ്റ് ഉപയോഗിച്ച് ബാറ്ററി ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ട് പ്രകാരം ഓട്ടമാറ്റിക് ട്രാൻസ്മിഷനോടെ എത്തുന്ന വാഹനത്തിൽ ഇക്കോണമി — ബൂസ്റ്റ് സാധ്യതകളോടെ ഫോർവേഡ്, ന്യൂട്രൽ, റിവേഴ്സ്(എഫ് എൻ ആർ) ഡ്രൈവ് മോഡുകൾ ഒരുങ്ങുന്നു






