
തിരുവനന്തപുരം : നെയ്യാര്‍ ഡാമിലെ കൂട്ടില്‍ നിന്നും രക്ഷപ്പെട്ട കടുവയെ കണ്ടെത്തി. കടുവയെ തിരികെ കൂട്ടില്‍ കയറ്റാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പാര്‍ക്കിനുള്ളിലെ കാട്ടില്‍ നിന്നുമാണ് കടുവയെ കിട്ടിയത്. വായനാട്ടില്‍ നിന്നും പാര്‍ക്കില്‍ എത്തിച്ചതാണ് ഈ കടുവയെ. നെയ്യാര്‍ സിംഹ സഫാരി പാര്‍ക്കിലാണ് എത്തിച്ചത്. തുടര്‍ന്ന് കൂട് തകര്‍ത്ത് രക്ഷപ്പെടുകയായിരുന്നു.
വയനാട് ജില്ലയിലെ ചീയമ്പം പ്രദേശത്ത് ഭീതിവിടര്‍ത്തിയ കടുവയെ കഴിഞ്ഞ ദിവസമായി പിടികൂടി നെയ്യാറില്‍ എത്തിച്ചത്. രണ്ടു മാസത്തോളം ചീയമ്പം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ ഒന്‍പതു വയസ്സുള്ള കടുവ ഇക്കഴിഞ്ഞ 25 നാണ് വനപാലകരുടെ കൂട്ടിലായത്






