
അബുദാബി : തന്റെ പ്രായം എന്നത് വെറും നമ്പര്‍ മാത്രമെന്ന് തെളിയിക്കുകയാണ് പഞ്ചാബിന്റെ താരം ക്രിസ് ഗെയ്ല്. ഇന്നലെ രാജസ്ഥാനെതിരെ നടന്ന മത്സരത്തില്‍ 99 റണ്‍സാണ് ഈ 41കാരന് അടിച്ച് കൂട്ടിയത്. എന്നാല്‍ 99 ല്‍ പുറത്തായ ഗെയ്ല് ആ സങ്കടം പ്രകടമാക്കുകയും ചെയ്തിരുന്നു. ജോഫ്ര ആര്‍ച്ചറിനാണ് വിക്കറ്റ്.
പുറത്തായ ഉടനെ അദ്ദേഹം ദേഷ്യത്തോടെ ബാറ്റ് വലിച്ചെറിയുകയാണ് ചെയ്തത്. എന്നാല്‍ അപ്പോഴത്തെ ദേഷ്യത്തില്‍ ചെയ്ത് പോയതാണെങ്കിലും താരത്തിന് എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. ഐപിഎല്‍ പെരുമാറ്റചട്ട ലംഘനമാണ് ഗെയ്ലിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നാണ് മാച്ച് റഫറിയുടെ വിലയിരുത്തല്‍. അതുകൊണ്ടുതന്നെ മാച്ചിന്റെ പത്ത് ശതമാനം പിഴയൊടുക്കേണ്ടി വരും.
ഗെയ്ല് 99 റണ്‍സ് നേടിയെങ്കിലും പഞ്ചാബ് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ഇന്നലെ മറ്റൊരു റെക്കോഡ് കൂടി താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. ടി20 ക്രിക്കറ്റില്‍ 1000 പൂര്‍ത്തിയാക്കുന്ന താരം എന്ന റെക്കോഡാണ് അത്. മത്സരത്തിലെ തോല്‍വിയോടെ പഞ്ചാബിന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ അവസാന മത്സരം ജയിക്കേണ്ടത് അനിവാര്യമായി. രാജസ്ഥാന് ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കയറിയിരുന്നു. അവസാന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചാല്‍ രാജസ്ഥാനം പ്രതീക്ഷയുണ്ട്.






