
ദുബായ്: കിട്ടിയ അവസരം മുഴുവന്‍ മുതലെടുത്ത് മികച്ച പ്രടനമാണ് യുവതാരം ഇഷാന് കിഷന് മുംബൈ ഇന്ത്യന്‍സിനായി നടത്തുന്നത്. ബാറ്റിങ് ദുഷ്കരമായ പിച്ച് പക്ഷേ ഇഷാന് മുന്നില്‍ ഒരു പ്രശ്നം ആയിരുന്നില്ല. 47 പന്തില്‍ 72 റണ്‍സാണ് ഇഷാന് കിഷന് അടിച്ചു കൂട്ടിയത്. തന്റെ ഇന്നിംഗ്സിന്റെ ബലം അമ്മ നല്കിയ ഭക്ഷണത്തിന്റെ കരുത്താണെന്ന് പറയുകയാണ് ഇഷാന്.
ഇവിടെ ക്രഡിറ്റ് അമ്മക്കാണ്, എനിക്ക് നല്ല ഭക്ഷണം നല്‍കുന്നതിന്. ഇതുപോലുള്ള സിക്സുകള്‍ എങ്ങനെയാണ് പറത്താന്‍ എനിക്ക് സാധിക്കുന്നത് എന്നോര്‍ത്ത് ഞാനും ഞെട്ടാറുണ്ട്. പരിശിലന സെഷന് ആണ് പ്രധാനം. ഇപ്പോഴത്തെ പൊസിഷന്‍ എനിക്ക് നിലനിര്‍ത്തേണ്ടതുണ്ടെന്നും ഇഷാന് പറഞ്ഞു.
മൂന്ന് സിക്സും എട്ട് ഫോറും പറത്തിയ ഇഷാന്റെ ഇന്നിങ്സ് ആണ് മുബൈയുടെ ജയം എളുപ്പത്തിലാക്കിയത്. ഡല്‍ഹിക്കെതിരായ തകര്‍പ്പന്‍ ജയത്തോടെ 14 കളിയില്‍ നിന്ന് 18 പോയിന്റോടെ കരുത്ത് കാണിക്കുകയാണ് മുംബൈ. പ്ലേ ഓഫില്‍ ഇടം പിടിച്ച ആദ്യ ടീമും മുംബൈയാണ്.





