
കൊച്ചി : എം.ശിവശങ്കര്‍ മുന്‍കൈയെടുത്ത പദ്ധതികളെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം ആരംഭിക്കുന്നു. കെഫോണ്‍, സ്മാര്‍ട് സിറ്റി, ഡൗണ്ടൗണ്, ഇ–മൊബിലിറ്റി തുടങ്ങിയ പദ്ധതികളെ പറ്റിയാണ് അന്വേഷിക്കുക.
ഈ പദ്ധതികളുടെ മറവിൽ വൻ തുക കമ്മിഷൻ ലഭിച്ചുണ്ടെന്നാണ് ഇഡിയുടെ നിഗമനം. ഇതിൽ മറ്റ് ഉദ്യോഗസ്ഥർക്കും പങ്കുണ്ടോ എന്നും അന്വേഷിക്കും.
ലൈഫ് മിഷന് പദ്ധതിയില്‍ നാലു കോടിയുടെ കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണു മറ്റു പദ്ധതികളെക്കുറിച്ചും ഇഡി അന്വേഷിക്കുന്നത്. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറിക്ക് ഇഡി കത്തുനല്‍കി.





