8.34 ലക്ഷം ഇരുചക്രവാഹനങ്ങളാണ് നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ടിവിഎസ് വിറ്റഴിച്ച്ത്. എന്നാൽ, കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ കമ്പനി വിറ്റഴിച്ച 8.42 ലക്ഷം യൂണിറ്റിനേക്കാൾ 0.95 ശതമാനത്തിന്റെ നേരിയ ഇടിവാണ് ടിവിഎസ് നേരിട്ടത് എന്നാണ് റിപ്പോർട്ട്.
ടിവിഎസിന്റെ മൊത്തം ഇരുചക്രവാഹന വിൽപ്പന 2020 ജൂലൈയിൽ 2.44 ലക്ഷം യൂണിറ്റായി ഉയർന്നു. ഓഗസ്റ്റിൽ ഇത് 2.77 ലക്ഷം യൂണിറ്റായി. എന്നാൽ, സെപ്റ്റംബറിൽ 3.13 ലക്ഷം യൂണിറ്റ് വിൽപ്പന നേടാനും നിർമാതാക്കൾക്ക് സാധിച്ചു. ടിവിഎസ് മോട്ടോർ കമ്പനി 2020 സെപ്റ്റംബർ 30-ന് അവസാനിച്ച പാദത്തിൽ ഇന്ത്യയിൽ മൊത്തം 3.66 ലക്ഷം മോട്ടോർസൈക്കിളുകളാണ് വിറ്റഴിച്ച്ത്. 2019 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് വിൽപ്പനയിൽ 5.26 ശതമാനത്തിന്റെ വർധനവുണ്ടായിട്ടുണ്ട്.
2019 സെപ്റ്റംബറിൽ 3.33 ലക്ഷം യൂണിറ്റ് ആയിരുന്നു ടിവിഎസിന്റെ മൊത്തം സ്കൂട്ടർ വിൽപ്പന. എന്നാൽ, ഇത്തവണ ഇത് 18.92 ശതമാനം ഇടിഞ്ഞ് 2.70 ലക്ഷം യൂണിറ്റായി ചുരുങ്ങി. 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഇരുചക്ര വാഹന കയറ്റുമതി 7.8 ശതമാനം വർധിച്ചിട്ടുണ്ടെന്നും ടിവിഎസ് നൽകിയ കണക്കുകൾ സൂചിപ്പിക്കുന്നു. മോപ്പെഡ് വിഭാഗത്തിലെ വിൽപ്പന 2020 ജൂലൈ-സെപ്റ്റംബർ കാലയളവിൽ 17.86 ശതമാനം ഉയർന്നിട്ടുണ്ട് 1.98 ലക്ഷം യൂണിറ്റായിട്ടുണ്ട്. 2019 ജൂലൈ-സെപ്റ്റംബർ മാസത്തിൽ ഇത് 1.68 ലക്ഷം യൂണിറ്റായിരുന്നു.






