അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഇവ ഏതെങ്കിലുംവിധത്തില്‍ നഷ്ടമായാല്‍ പോലീസില്‍ പരാതി നല്‍കണമെന്നും എഫ്ഐആറിന്റെ പകര്‍പ്പുസഹിതം അപേക്ഷിച്ചാല്‍ മാത്രമേ പുതിയ നമ്പര്‍പ്ലേറ്റ് ലഭിക്കൂ എന്നുമാണ് പുതിയ റിപ്പോര്‍ട്ടുകള്‍. വാഹനത്തിന്റെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് അപകടത്തില്‍ തകര്‍ന്നതാണെങ്കില്‍ പഴയത് ഹാജരാക്കി പുതിയത് വാങ്ങാം. ഇതിനു വില നല്‍കേണ്ടി വരും.
കേടായ നമ്പര്‍പ്ലേറ്റിന്റെ വിശദവിവരങ്ങള്‍ പരിവാഹന്‍ വെബറ്റിലേക്കും നല്‍കണം. രജിസ്റ്ററും സൂക്ഷിക്കണം. ഡീലര്‍മാരെയാണ് ഇതിനു സമീപിക്കേണ്ടത്. ഇരുചക്രവാഹനങ്ങള്ക്കാണെങ്കില് തകരാര്‍ സംഭവിച്ച നമ്പര്‍പ്ലേറ്റ് മാത്രമായി മാറി നല്‍കും.
എന്നാല്‍ കാറുകള്‍ മുതലുള്ള വാഹനങ്ങള്‍ക്ക് മുന്‍വശത്തെ ഗ്ലാസില്‍ പതിക്കുന്ന സ്റ്റിക്കര്‍ ഉള്‍പ്പെടെ മാറേണ്ടി വരും. അഥവാ വാഹനത്തിന്റെ മുന്‍വശത്തെ ഗ്ലാസ് മാറ്റുമ്പോള്‍ പകരം സ്റ്റിക്കര്‍ വീണ്ടും പതിക്കേണ്ടിയും വരും. ഗ്ലാസിലെ സ്റ്റിക്കറിനെ തേര്‍ഡ് രജിസ്ട്രേഷന് പ്ലേറ്റായിട്ടാണ് പരിഗണിക്കുന്നത്. ഇതില്ലെങ്കിലും കേസെടുക്കാം.
ഡീലര്‍മാരുടെ ചുമതലയാണഅതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വാഹനങ്ങളില്‍ വച്ചുപിടിപ്പിക്കേണ്ടത്.
രാജ്യത്തെ പുതിയ വാഹനങ്ങള്‍ക്ക് 2019 ഏപ്രില്‍ മുതല്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമാണ്. വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ തടയാന്‍ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം 2018 ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് ഇറക്കിയത്. അലുമിനിയം പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാഫ് രീതിയില്‍ അക്കങ്ങള്‍ എഴുതിയാണ് അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ തയാറാക്കുന്നത്.
സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം തേര്‍ഡ് രജിസ്ട്രേഷന് മാര്‍ക്ക്, വാഹനത്തില്‍ ഉപയോഗിക്കുന്ന ഇന്ധനം ഏതെന്ന് തിരിച്ചറിയുന്നതിനുള്ള നിറം എന്നിവയും നമ്പര്‍ പ്ലേറ്റില്‍ ഉണ്ടായിരിക്കണം. ഓരോ വാഹനത്തിനും വ്യത്യസ്ത കോഡുകള്‍ ലേസര്‍വിദ്യ ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റില്‍ ഘടിപ്പിക്കും.
വാഹനത്തിന്റെ എന്ജിന് നമ്പറടക്കം എല്ലാ വിവരങ്ങളും കോഡുമായി ബന്ധിപ്പിക്കും. പുതിയ സംവിധാനത്തിലൂടെ വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിച്ച് വാഹനം ഓടിക്കുന്നത് തടയാനും വാഹന മോഷണമടക്കമുള്ള കാര്യങ്ങളിലും സുരക്ഷ ഉറപ്പാക്കാന്‍ കഴിയും.

Comments