
ന്യൂഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് ഇരട്ടടിയായി വീണ്ടും സര്‍വീസ് ചാര്‍ജ് വര്‍ധന. അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും നിക്ഷേപിക്കുന്നതിനും എക്‌സ്ട്ര ചാര്‍ജ് ഈടാക്കാന്‍ വിവിധ ബാങ്കുകള്‍ നീങ്ങുന്നതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ആക്‌സിസ് ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് എന്നീ ബാങ്കുകള്‍ നിശ്ചിത പരിധി കഴിഞ്ഞുള്ള ഇടപാടുകള്‍ക്ക് സര്‍വീസ് ചാര്‍ജ് ഈടക്കുമെന്നാണ് വിവരം.
പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഇക്കാര്യം വ്യക്തമാക്കിക്കഴിഞ്ഞു. നവംബര്‍ ഒന്ന് മുതല്‍ ബറോഡ ബാങ്ക് എക്സ്ട്രാ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.ഒരു മാസം മൂന്ന് തവണ വരെ സൗജന്യമായി പണം പിന്‍വലിക്കാന്‍ അനുവദിക്കും. ഈ പരിധി കഴിഞ്ഞാല്‍ ഓരോ ഇടപാടിനും വായ്പ അക്കൗണ്ടിന് 150 രൂപ എന്ന നിരക്കില്‍ ഇടപാട് ചാര്‍ജായി ഈടാക്കും.
സേവിങ്‌സ് അക്കൗണ്ടുകളില്‍ നിശ്ചിത പരിധിക്കുശേഷം ഓരോ ഇടപാടിനും 40 രൂപ വീതം ഈടാക്കും. സേവിങ് അക്കൗണ്ട് ഉടമകള്‍ക്ക് നാലാമത്തെ തവണ മുതല്‍ പണം പിന്‍വലിക്കുന്നതിന് 100 രൂപാ വീതം ഈടാക്കും. അതേസമയം ജന്‍ധന്‍ അക്കൗണ്ടുടമകള്‍ക്ക് ഇളവഒുണ്ട്. ഈ അക്കൗണ്ട് ഉടമകള്‍ക്ക് പണം നിക്ഷേപിക്കുന്നതിന് ഫീസ് നല്‍കേണ്ടതില്ല. എന്നാല്‍ നിര്‍ദ്ദിഷ്ട പരിധി കഴിഞ്ഞാല്‍ പണം പിന്‍വലിക്കുന്നതിന് 100 രൂപ ഈടാക്കും. ക്യാഷ് ക്രെഡിറ്റ്, കറന്റ്ൗ ഓവര്‍ഡ്രാഫ്റ്റ് അക്കീണ്ടുകളില്‍ ഒരു ദിവസം ഒരു ലക്ഷം രൂപ വരെ സൗജന്യമായി നിക്ഷേപിക്കാം. ഇതിനു മുകളിലുള്ള നിക്ഷേപത്തിന് തുകയുടെ വ്യാപ്തി അനുസരിച്ച് ഫീസ് ഈടാക്കും.






