വാഷിംഗ്ടണ്‍ : പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി അമേരിക്കന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലെത്തുകയാണ്. ഒബാമയുടെ മുന്‍ വൈസ് പ്രസിഡന്റ് കൂടിയായ ബൈഡന് വേണ്ടി പ്രചാരണങ്ങളില്‍ അദ്ദേഹവുമുണ്ടായിരുന്നു.
ഇതിനിടെയുണ്ടായ രസകരമായ ഒരു സംഭവം അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുയാണ്. ഒക്ടോബര്‍ 31 ന് ട്വിറ്ററിലൂടെയാണ് ഒബാമ ഫോണ്‍ ബാങ്കിംഗ് വീഡിയോ പങ്കുവച്ചത്.
അമേരിക്കന്‍ പൗരന്മാരെ ജോ ബൈഡന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോണ്‍ ബാങ്കിംഗ് നടത്തുകയായിരുന്നു അദ്ദേഹം. രണ്ട് മിനുട്ട് നേരം നീളുന്ന ഫോണ്‍ വിളിയില്‍ ഒരെണ്ണം ചെന്നെത്തിയത് അലൈസ എന്ന മാസങ്ങള്‍ക്ക് മുമ്പ് അമ്മയായ യുവതിയിലാണ്. ഫോണില്‍ ഒബാമയാണെന്നറിഞ്ഞതോടെ ഞെട്ടിയ അലൈസ തനിക്ക് ഹൃദയാഘാതമുണ്ടാകുമെന്ന് തന്നെ പറഞ്ഞു.
'ഞാന്‍ ബരാക് ഒബാമ, നിങ്ങളുടെ പഴയ പ്രസിഡന്റ് ആയിരുന്നു', എന്നാണ് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയത്. ഇത് കേട്ട് അല്‍പ്പം അമ്പരന്ന അലൈസ 'ഒ മൈ ഗോഡ്' എന്നാണ് മറുപടി നല്‍കിയത്. സുഹൃത്തുക്കളോടും ബന്ധുക്കളോടും ജോ ബൈഡന് വോട്ടുചെയ്യണമെന്ന്'ബരാക് ആവശ്യപ്പെട്ടതായും പറയണമെന്നും അലൈസയോട് ഒബാമ പറഞ്ഞു. ഇതിനിടെ അപ്പുറത്തുനിന്ന് കേട്ട ചെറിയ ശബ്ദം ശ്രദ്ധിച്ച ഒബാമ കാര്യം തിരക്കിയപ്പോള്‍, തന്റെ എട്ട് മാസം പ്രായമായ മകന് ജാക്സന് ആണ് അതെന്ന് അലൈസ പറഞ്ഞു. എന്നാല്‍ അവനോടുമൊന്ന് മിണ്ടിക്കളയാമെന്ന് കരുതിയ മുന്‍ പ്രസിഡന്റ് ജാക്സണും ഹായ് പറഞ്ഞാണ് ഫോണ്‍ വിളി അവസാനിപ്പിച്ചത്രേ...

Comments