തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്കുന്ന ജെ.സി ദാനിയല്‍ പുരസ്കാരം സംവിധായകന് ഹരിഹരന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവന കണക്കിലെടുത്താണ് ഹരിഹരനെ തിരഞ്ഞെടുത്തത്. എം.ടി അധ്യക്ഷനായ സമിതിയാണ് ഹരിഹരനെ പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്.
മലയാളത്തിലെ മികച്ച സംവിധായകരില്‍ മുന്‍നിരയിലുള്ള ആളാണ് ഹരിഹരന്. ഒരു വടക്കന്‍ വീരഗാഥ, നഖക്ഷതങ്ങള്‍ , പഴശിരാജ, പരിണയം, സര്‍ഗം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച തുടങ്ങിയവയാണ് ഹരിഹരന്െ്റ പ്രധാന ചിത്രങ്ങള്‍. വടക്കന്‍ വീരഗാഥയ്ക്കും നഖക്ഷതങ്ങള്‍ക്കും ഹരിഹരന് ദേശീയ പുരസ്കാരം ലഭിച്ചു. പഴശിരാജ, പരിണയം, സര്‍ഗം എന്നീ ചിത്രങ്ങള്‍ക്ക് സംസ്ഥാന ചലച്ചിത്ര പുരസകാരവും ലഭിച്ചു.






