
മലയാളികളുടെ ഇഷ്ട ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുകളും. ഈ പരമ്പരയിലെ എല്ലാ കഥാപാത്രങ്ങളും മലയാളികളുടെ സ്വന്തം കുടുംബാംഗങ്ങളാണ്. ഓരോ എപ്പിസോഡും കാണാന്‍ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ഉപ്പും മുളകിലെ ആരാധകരുടെ ഇഷ്ടതാരമാണ് ശിവാനി. മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ പുരസ്കാരം നേടിയ ശിവാനി തന്റെ വിശേഷങ്ങളും ഉപ്പും മുളകും കുടുംബത്തിലെ വിശേഷങ്ങളും പങ്കുവെയ്ക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശിവാനി തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
'' കുട്ടിക്കലവറയില്‍ എന്നെ കണ്ടാണ് അവര്‍ 'ഉപ്പും മുളകി'ലേക്ക് വിളിക്കുന്നത്. ഒരു ചെറിയ റോള്‍, മാക്സിമം 15 ദിവസത്തെ ഷൂട്ട് എന്നു പറഞ്ഞാണ് എന്നെ വിളിക്കുന്നത്. ആ പറഞ്ഞ 15 ദിവസം അഞ്ച് കൊല്ലമായി. വീട്ടില്‍ ഞാന്‍ ഒറ്റക്കുട്ടിയാണ്, പക്ഷേ 'ഉപ്പും മുളകും' എനിക്കൊരു വലിയ ഫാമിലിയെ തന്നു. എന്റെ അച്ഛനമ്മമാരെ പോലെയാണ് ബാലുവച്ഛനും നീലുവമ്മയുമൊക്കെ എനിക്ക്. മുടിയന്‍ചേട്ടന്‍, ലക്ഷ്മി ചേച്ചി, കേശു, പാറുക്കുട്ടി അവരൊക്കെ സ്വന്തം സഹോദരങ്ങളെ പോലെയും. സത്യത്തില്‍, അച്ഛനും അമ്മയ്ക്കും ഒപ്പം ചെലവഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഞങ്ങളൊക്കെ ലൊക്കേഷനിലാണ്. എന്തു പ്രശ്നം ഉണ്ടെങ്കിലും ബാലുവച്ഛനോടും നീലുവമ്മയോടും പറയാം. വീട്ടില്‍ ഞാന്‍ അച്ഛനോടും അമ്മയോടുമൊക്കെ സംസാരിക്കുന്ന അത്രയും ഫ്രീഡത്തോടെ അവരോട് സംസാരിക്കാം.
ഉപ്പും മുളകും വീട്ടിലെ ഏറ്റവും ചെറിയ കുട്ടി ഞനായിരുന്നു. പാറു വന്നതോടെയാണ് എന്റെ കൊച്ചുകുട്ടി സ്ഥാനം പോയത്, ഇപ്പോള്‍ ഞാന്‍ ആ വീട്ടിലെ കൊച്ചു ചേച്ചിയാണ്. തിരിച്ചടിയായി എന്നൊക്കെ ചുമ്മാ പറഞ്ഞതാണ് കെട്ടോ, പാറുവിനെ ഒരുപാട് ഇഷ്ടമാണ്. ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ കുറച്ചു ദിവസം പാറുവില്ലായിരുന്നു. അപ്പോള്‍ സെറ്റില്‍ സമയം പോവുകയേ ഇല്ല. ലോക്ക്ഡൗണ്‍ ഒക്കെ കഴിഞ്ഞ് പാറുക്കുട്ടിയുടെ ഒരു മാസ് എന്‍ട്രി ഉണ്ടായിരുന്നു. അങ്ങോട്ടു പോയ പാറുവല്ല തിരിച്ചുവന്നത്. സൂപ്പര്‍ സ്മാര്‍ട്ട് ആയാണ്. പാട്ടും ഡാന്‍സും സംസാരവുമൊക്കെയായി നല്ല രസമാണ് ഇപ്പോള്‍.
പാറുക്കുട്ടി വല്യ മിടുക്കിയാണ്, നല്ല ഷാര്‍പ്പാണ്. ഒരു കാര്യം ഒന്നു രണ്ടു തവണ പറഞ്ഞാല്‍ പാറു അത് എളുപ്പം പിക്ക് ചെയ്യും. സെറ്റിലിരുന്ന് ഞങ്ങള്‍ പാടുന്ന പാട്ടുകളൊക്കെ മൂന്നു നാലു തവണ കേട്ടാല്‍, അതിന്റെ ഈണം ഉടനെ പിടിച്ചെടുക്കും. പിന്നെ വാക്കുകള്‍ തെറ്റിയാലും ട്യൂണില്‍ അങ്ങനെ പാടി നടക്കുന്നത് കാണം. എല്ലാവരും ചോദിക്കും, പാറൂന് ശരിക്കുള്ള ഫാമിലിയും സീരിയലിലെ ഫാമിലിയും തമ്മില്‍ കണ്‍ഫ്യൂഷനാവില്ലേ എന്നൊക്കെ. അതൊക്കെ വെറുതെയാണ്. പാറുക്കുട്ടിയ്ക്ക് എല്ലാം കൃത്യമായി അറിയാം. ലൊക്കേഷനിലെ ഓരോരുത്തരുടെയും കുടുംബാംഗങ്ങളെ ആള്‍ക്ക് അറിയാം. രണ്ടും രണ്ട് ഫാമിലിയാണ്. ബാക്കി ഷൂട്ടിംഗ് ആണ്. ആക്ഷന്‍ പറയുമ്പോള്‍ അഭിനയിക്കണം, ഷൂട്ടിംഗ് തീരുമ്പോള്‍ പാക്കപ്പ് പറയും, എല്ലാം കൃത്യമായി അറിയാം.'' - ശിവാനി പറയുന്നു.






