
ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ഫോൺ നവംബർ 10 ന് നടക്കുന്ന ഡിജിറ്റൽ ലോഞ്ച് ഇവന്റിൽ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഹോണർ 10 എക്സ് ലൈറ്റിൻറെ സവിശേഷതകളോ വിലയോ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഈ വർഷം ഏപ്രിലിൽ അവതരിപ്പിച്ച ഹോണർ 9 എക്സ് ലൈറ്റിന്റെ പിൻഗാമിയാണ് പുതിയ ഹോണർ 10 എക്സ് ലൈറ്റ്.
നവംബർ 10 ന് വൈകുന്നേരം 6: 30 മണിക്ക് കമ്പനി തത്സമയം സംപ്രേഷണം ചെയ്യുന്ന ഒരു വെർച്വൽ ഇവന്റിലൂടെ ഹോണർ 10 എക്സ് ലൈറ്റ് അവതരിപ്പിക്കും. റിപ്പോർട്ട് പ്രകാരം കമ്പനിയുടെ റഷ്യൻ വെബ്സൈറ്റിൽ പഞ്ച്-ഹോൾ ക്യാമറ ഡിസൈൻ വരുന്ന ഒരു സ്മാർട്ട്ഫോൺ ഉണ്ട്. ഗ്രീൻ, പർപ്പിൾ എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഇത് വിപണിയിൽ ഉള്ളത്.
1,680x2,400 പിക്സൽ റെസല്യൂഷനുള്ള 6.67 ഇഞ്ച് ഐപിഎസ് അധിഷ്ഠിത എൽസിഡി ഈ ഫോണിലുണ്ടെന്നാണ് സൂചന. ഈ സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് 4 ജിബി റാമുമായി വരുന്ന കിരിൻ 710 എ പ്രോസസറാണ്. മൈക്രോ എസ്ഡി കാർഡ് വഴി 128 ജിബി വരെ സ്റ്റോറേജും വികസിപ്പിക്കാവുന്നതാണ്. 22.5W ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടോടുകൂടി 5,000 എംഎഎച്ച് ബാറ്ററിയാണ് ഹോണർ 10 എക്സ് ലൈറ്റിന് ലഭിക്കുക എന്നും റിപ്പോർട്ടുണ്ട്. ഫോണിലെ കണക്റ്റിവിറ്റി ഓപ്ഷനുകളിൽ ബ്ലൂടൂത്ത് 5.1, 2.4 ജിഗാഹെർട്സ് വൈ-ഫൈ, എൽടിഇ, 3.5 എംഎം ഹെഡ്ഫോൺ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവ ഉണ്ട്.






