
ഗോവ : ഗോവയിലെ ഷൂട്ടിങ്ങിന്റെ പേരിൽ നടി പൂനം പാണ്ഡെയെക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പിറന്നാൾ ദിനത്തിൽ നഗ്നനായി ഗോവയിലെ കടൽത്തീരത്തു കൂടി ഓടിയ നടൻ മിലിന്ദ് സോമനെതിരെ നിയമനടപടികൾ സ്വീകരിക്കാത്തതിനെതിരെയാണ് ഈ പ്രതിഷേധം.
മിലിന്ദിന്റെ ഷൂട്ടിംഗ് കാര്യമാക്കാതെ പൂനത്തെ മാത്രം എന്തുകൊണ്ട് ശിക്ഷിക്കുന്നു എന്നാണ് ചോദ്യം. ഗോവയിലെ കനകോണയിലെ ചാപോളി ഡാമിൽ അശ്ലീല വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചുവെന്നു നടിക്കെതിരെ പൊലീസിൽ പരാതി ലഭിച്ചിച്ചതിനെ തുടർന്നായിരുന്നു നടപടി.
പൂനത്തിനെതിരെ ഗോവ ഫോർവേർഡ് പാർട്ടി വനിതാ വിഭാഗമാണ് പരാതി നൽകിയിരിക്കുന്നത്. അതെ സമയം, അധികാരികൾ മിലിന്ദിനു നേരെ കണ്ണടച്ചു എന്നാണ് ആക്ഷേപം. ട്വിറ്ററിൽ നിരവധി ഹാഷ്ടാഗ് ക്യാംപെയ്നുകളും ഇതു സംബന്ധിച്ച് നടക്കുന്നുണ്ട്.






