
കോഴിക്കോട്: മുസ്ലിം ലീഗ് എംഎല്‍എ കെ.എം.ഷാജിയുടെ വീടിന്റെ പ്ലാന്‍ ക്രമപ്പെടുത്താനുള്ള അപേക്ഷ തള്ളി കോഴിക്കോട് കോര്പ്പറേഷന്. പ്ലാനില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള പിഴവുകള്‍ നികത്തി വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്ന് കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചു.
അനധികൃത നിര്‍മാണം കണ്ടെത്തിയ കോര്പ്പറേഷന് കെ.എം.ഷാജിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.വേങ്ങേരി വില്ലേജില്‍ കെ.എം.ഷാജി നിര്‍മ്മിച്ച വീടിന്റെ കാര്യത്തിലാണ് കോര്പറേഷന് ചട്ടലംഘനം കണ്ടെത്തിയത്.
സമര്‍പ്പിച്ച പ്ലാനിലുള്ളതിനേക്കാള്‍ അളവിലാണ് വീടിന്റെ നിര്‍മാണമെന്നാണ് കണ്ടെത്തല്‍.





