
ഇറ്റാലിയന്‍ ആഡംബര മോട്ടോര്‍ സൈക്കിള്‍ ബ്രാന്റായ ഡ്യുക്കാട്ടി തങ്ങളുടെ മൂന്നാമത്തെ ബിഎസ്-6 എന്ജിന് ബൈക്കായ മള്ട്ടിസ്ട്രാഡാ 950 എസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 15.49 ലക്ഷം രൂപയാണ് ബൈക്കിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില. ഡ്യുക്കാട്ടി വാഹനനിരയിലെ ഏറ്റവും ചെറിയ മള്ട്ടിബൈക്കാണ് ഇത്.
ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത് ഒഴിച്ചാല്‍ വാഹനത്തില്‍.കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. 937 സിസി എല്‍-ട്വിന്‍ ലിക്വിഡ് കൂള്‍ഡ് മോട്ടോറാണ് ഈ ബൈക്കിന്റെ കരുത്ത്. 113 ബി.എച്ച്.പി പവറും 96 എന്‍.എം ടോര്‍ക്കുമാണ് ഈ എന്ജിന് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് ഗിയര്‍ബോക്സാണ് ട്രാന്സ്മിഷന്. എന്നാൽ, ഡിസൈനിങ്ങിൽ ചെറിയ പുതുമ വരുത്തിയിട്ടുണ്ട്. മള്‍ട്ടിസ്ട്രാഡ 1260-ല്‍ നിന്നെടുത്ത സൈഡ് വിങ് കൂടാതെ, ഹൊറിസോണ്ടലായി നല്‍കിയിട്ടുള്ള ഹെഡ്ലൈറ്റ്, അഡ്ജസ്റ്റബിള് സ്ക്രീന്‍, ടാങ്ക് എന്നിവയും ഈ വാഹനത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടവയാണ്. 19 ഇഞ്ച് വലിപ്പമുള്ള മുന്നിലെ ടയറും 170 എം.എം സസ്പെന്‍ഷനും മികച്ച റൈഡിങ്ങ് ഉറപ്പാക്കുന്നു.
ഡ്യുക്കാട്ടി നിരയിൽ 950-എസിന്റെ സ്ഥാനം മള്‍ട്ടിസ്ട്രാഡ 1200-ന് തൊട്ടുതാഴെയാണ്. ബിഎസ്-6 നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ഡ്യുക്കാട്ടിയുടെ മൂന്നാമത്തെ ബൈക്കാണ് മള്‍ട്ടിസ്ട്രാഡ 950 എസ്. ആദ്യം ബിഎസ്-6 എന്‍ജിനിലേക്ക് മാറിയത് പാനിഗാലെ വി2, സ്ക്രാംബ്ലര്‍ 1100 പ്രോ എന്നീ മോഡലുകളാണ്.






