
ജിയോഫോൺ ഉപയോക്താക്കൾക്കായി മൂന്ന് പുതിയ ഓൾ-ഇൻ-വൺ പ്ലാനുകൾ അവതരിപ്പിച്ച് റിലയൻസ് ജിയോ. പുതുതായി അവതരിപ്പിച്ച മൂന്ന് പ്ലാനുകളും വാർഷിക പ്ലാനുകളാണ്. 1,001 രൂപ, 1,301 രൂപ, 1,501 രൂപ എന്നീ നിരക്കുകളിലാണ് ജിയോ പുതിയ പ്ലാനുകൾ അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാനുകൾക്ക് 336 ദിവസത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത്.
504 ജിബി വരെ ഡാറ്റനൽകുന്നവയാണ് പുതിയ ജിയോഫോൺ പ്ലാനുകൾ. ഓൾ-ഇൻ-വൺ പ്ലാനുകൾ ആയതുകൊണ്ട് തന്നെ ഉപയോക്താക്കൾക്ക് ഡാറ്റയ്ക്കൊപ്പം കോളിങ് ആനുകൂല്യങ്ങളും എസ്എംഎസുകളും ലഭിക്കും.ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് കോളുകളും മറ്റ് നമ്പറുകളിലേക്ക് എഫ്യുപി ലിമിറ്റോടെയുള്ള സൌജന്യ കോളുകളുമാണ് മൂന്ന് പുതിയ പ്ലാനുകളും നൽകുന്നത്. 49ജിബി 4ജി ഡാറ്റയാണ് 1,001 രൂപ വിലയുള്ള ഓൾ ഇൻ വൺ പ്ലാനിൽ. എന്നാൽ, ദിവസേനയുള്ള ഡാറ്റാ പരിധി 150എംബി ആണ്. 336 ദിവസത്തെ വാലിഡിറ്റി കാലയളവിൽ മറ്റ് നമ്പരുകളിലേക്ക് വിളിക്കാൻ 12000 മിനിറ്റ് കോളുകളാണ് ജിയോ ഈ പ്ലാനിലൂടെ നൽകുന്നത്. ദിവസവും 100 എസ്എംഎസുകളും ഈ പ്ലാൻ നൽകുന്നു.
336 ദിവസത്തെ വാലിഡിറ്റിയുള്ള 1,301 രൂപ പ്ലാനിൽ ദിവസവും 500 എംബി ഡാറ്റയാണ് നൽകുന്നത്. 164 ജിബി 4ജി ഡാറ്റയാണ് ഈ പ്ലാനിലൂടെ ലഭിക്കുന്നത്. 1,501 രൂപ വിലയുള്ള പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. 336 ദിവസത്തെ വാലിഡിറ്റിയാണ് ഉള്ളത്. മൊത്തം 504 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. ഈ പ്ലാനിലൂടെ ജിയോ നമ്പരുകളിലേക്ക് അൺലിമിറ്റഡ് വോയ്സ് കോളിംഗ്, ദിവസവും 100 എസ്എംഎസ്, മറ്റ് നെറ്റ്വർക്കിലേക്ക് വിളിക്കാൻ 12,000 മിനുറ്റ് കോളുകളും ജിയോ നൽകുന്നു.






