
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്.
കോവിഡ് പോസിറ്റീവായവര്‍ കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ് സഹിതം റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. മൂന്നു ദിവസം മുമ്പ് വേണം അപേക്ഷ സമര്‍പ്പിക്കാന്‍. തുടര്‍ന്ന് വോട്ട് രേഖപ്പെടുത്തി ഡി€റേഷന്‍ സഹിതം അത് തിരിച്ചയയ്ക്കാം.
വോട്ടെണ്ണല്‍ ദിവസം രാവിലെ വരെ ലഭിക്കുന്ന തപാല്‍വോട്ടുകള്‍ എണ്ണുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കിയിട്ടുണ്ട്.






