
അബുദാബി: ഐപിഎല്‍ ഐലിമിനേറ്ററില് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംൂര് ആദ്യ ബാറ്റിങ്ങിന്. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, ആര്‍സിബിയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു.
ആദ്യ ബാറ്റിങ്ങിനിറങ്ങിയ ബാംൂര് മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സെന്ന നിലയിലാണ്. നായകന് വിരാട് കോഹ്ലി(6 റണ്‍സ്), ദേവ്ദത്ത് പടിക്കല്‍(1) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. ഏഴു റണ്‍സുമായി ആരോണ്‍ ഫിഞ്ച്, എ.ബി ഡിവില്ലിയേഴസ് എന്നിവരാണ് ക്രീസില്‍.
ഹൈദരാബാദ് നിരയില്‍ പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്ക് പകരം ശ്രീവത്സ് ഗോസ്വാമി കളിക്കും. ബാംൂര് നിരയില്‍ ജോഷ് ഫിലിപ്പെ, ക്രിസ് മോറിസ്, ഇസുരു ഉഡാന എന്നിവര്‍ക്ക് പകരം ആരോണ്‍ ഫിഞ്ച്, ആദം സാംപ, മൊയീന്‍ അലി എന്നിവരെ ഉള്‍പ്പെടുത്തി.






