
വടകര : കൊവിഡിന്റെ മറവില്‍ പിപിഇ കിറ്റ് ധരിച്ച് മോഷണം നടത്തിയയാള്‍ പിടിയല്‍. ഇരിട്ടി മുഴക്കുന്ന പറമ്പത്ത് കെ.പി. മുബഷീറിനെ(27)യാണ് റൂറല്‍ ജില്ലാ ഡാന്‍സാഫ് പോലീസ് ടീം പിടികൂടിയത്.
പിപിഇ കിറ്റ് ധരിച്ച് ,സ്വന്തം കാറില്‍ മോഷണത്തിനിറങ്ങുന്ന മുബഷീര്‍ മൊബൈല്‍ ഫോണ്‍ വീട്ടില്‍ വയ്ക്കും. ചിക്കന്‍ സ്റ്റാളിലെ ജോലിക്ക് എന്നു പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങുന്നത്. വീട്ടിലെ ഫോണ്‍ ഭാര്യ ഉപയോഗിക്കുന്നതു കൊണ്ട് മുബഷീര്‍ ഒരിക്കലും രാത്രി കടകളില്‍ കയറി എന്നതിന് തെളിവില്ലാതിരിക്കാനുള്ള സൂത്രമായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ പിപിഇ കിറ്റ് ധരിച്ചതു കൊണ്ട് ആദ്യം തിരിച്ചറിഞ്ഞില്ല. എന്നാല്‍ 4 വര്‍ഷം മുന്‍പ് വടകരയില്‍ ഇയാളെ മോഷണത്തിന് അറസ്റ്റ് ചെയ്ത ഡാന്‍സാഫ് ടീം അംഗങ്ങള്‍ക്ക് മുബഷീറിന്റെ കാലിന്റെ പ്രശ്നം കൊണ്ട് അല്പം ചരിഞ്ഞുള്ള നടത്തമാണ് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് തുമ്പായത്.
ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വടകര കൊയിലാണ്ടി വളപ്പില്‍ നിന്നു വിവാഹം കഴിക്കുകയും കൊയിലാണ്ടി ചേലിയയില്‍ വാടകയ്ക്ക് താമസിക്കുകയുമായിരുന്നു പ്രതി.






