കോട്ടയം: ജെ.സി.ബി സാഹിത്യ പുരസ്കാരം എസ്. ഹരീഷിന്. മീശ എന്ന നോവലിനാണ് പുരസ്കാരം. 25 ലക്ഷം രൂപയാണ് പുരസ്കാരം. ഹാര്‍പര്‍ കോളിന്‍സ് പുറത്തിറക്കിയ മീശയുടെ ഇംഗ്ലീഷ് പരിഭാഷയായ മ്സ്റ്റാഷ് എന്ന നോവലാണ് പുരസ്കാരത്തിന് അര്‍ഹമായത്. ജയശ്രീ കളത്തിലാണ് നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത്.
മലയാളത്തില്‍ നോവല്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് നോവലിനെതിരെ വിവാദമുയര്‍ന്നത്. ഇതേതുടര്‍ന്ന് മലയാളത്തിലെ പ്രമുഖ മാസിക നോവലിന്റെ പ്രസിദ്ധീകരണം നിര്‍ത്തിവച്ചു. തുടര്‍ന്ന് നോവല്‍ പുസ്തക രൂപത്തില്‍ പുറത്തിറക്കുകയയായിരുന്നു.






