
പനജി: ജന്മദിനത്തില് ഗോവയിലെ ബീച്ചിലുടെ പൂര്‍ണ നഗ്നനായി ഓടിയ പ്രമുഖ മോഡലും നടനുമായ മിലിന്ദ് സോമനെതിരെ പോലീസ് കേസെടുത്തു.ഭാര്യ അങ്കിത പകര്‍ത്തിയ ചിത്രം ട്വിറ്ററില്‍ മിലിന്ദ് തന്നെയാണ് പോസ്റ്റ് ചെയ്തത്.
'ഹാപ്പി ബര്‍ത്ത്ഡേ ടൂ മീ. 55 ആന്‍ഡ് റണ്ണിങ്' എന്ന അടിക്കുറിപ്പോശടയായിരുന്നു 55-ാം പിറന്നാളിന് മിലിന്ദ് സോമന്റെ പോസ്റ്റ്. ചിത്രം വൈറലായതിന് പിന്നാലെ മിലിന്ദിനെതിരെ പോലീസില്‍ പരാതി ലഭിച്ചിരുന്നു.
അശ്ശീല ചിത്രം പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ഗോവ സുരക്ഷ മഞ്ച് എന്ന സംഘടന മിലിന്ദിനെതിരെ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് സൗത്ത് ഗോവ പോലീസ് കേസെടുക്കുകയായിരുന്നു.രണ്ട് ദിവസം മുമ്പ് അശ്ശീല വീഡിയോ ചിത്രീകരണം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് നടിയും മേഡാലുമായ പൂനം പാണ്ഡെയെ ഗോവ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മിലിന്ദ് സോമനെതിരെ നടപടി സ്വീകരിക്കാതെ പൂനത്തിനെതിരെ നടപടി സ്വീകരിച്ചതില്‍ വിമര്‍ശം ഉയര്‍ന്നിരുന്നു.






