
മുംബൈ: ടെലിവിഷന്‍ റേറ്റിംഗ് പോയിന്റ് (ടിആര്‍പി) വ്യാജമായി പെരുപ്പിച്ചു കാണിച്ചുകാണിച്ചുവെന്ന കേസില്‍ റിപബ്ലിക്ക് ടിവി വിതരണ വിഭാഗം മേധാവി ഘനശ്യാം സിംഗ് അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് മുംബൈ പോലീസ് അറസ്റ്റു ചെയ്യുന്ന പന്ത്രണ്ടാമത്തെയാളാണ് ഘനശ്യാം. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഒരു കരാറുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമി കഴിഞ്ഞയാഴ്ച അറസ്റ്റിലായിരുന്നു. അര്‍ണാബിന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി തള്ളിയ സാഹചര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.






