ഗോപ്രോ പുതിയ ഹീറോ 9 ബ്ലാക്ക് ആക്ഷൻ ക്യാമറ ഇന്ത്യയിൽ അവതരിപ്പിച്ചു. ഹീറോ9 ബ്ലാക്ക് ഇന്ത്യയിൽ 49,500 രൂപയ്ക്കാണ് വിൽപനയ്ക്ക് എത്തിയിരിക്കുന്നത്. ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, റിലയൻസ്, ക്രോമ, തിരഞ്ഞെടുത്ത ഇമേജിംഗ് സ്റ്റോറുകളിൽ നിന്നും ഇത് ലഭ്യമാണ്.
പുതിയ ഗോപ്രോ ഹീറോ9 ബ്ലാക്ക് ആക്ഷൻ ക്യാമറയിൽ ഹൊറൈസൺ ലെവലിംഗ്, പുതിയ ഫ്രണ്ട് ഫേസിംഗ് ഡിസ്പ്ലേ, വലിയ റിയർ ഡിസ്പ്ലേ, 30 ശതമാനം കൂടുതൽ ബാറ്ററി ലൈഫ് തുടങ്ങിയ സവിശേഷതകൾ ഉണ്ട്. 5 കെ വീഡിയോയും 20 മെഗാപിക്സൽ ഫോട്ടോകളും നൽകുന്ന 23.6 മെഗാപിക്സൽ സെൻസറും, നെക്സ്റ്റ് ജനറേഷൻ ഹൈപ്പർസ്മൂത്ത് 3.0 വീഡിയോ സ്റ്റെബിലിറ്റിയും ക്യാമറയിൽ ഉൾക്കൊള്ളുന്നു.
ഗോപ്രോ ഹീറോ9, ഹീറോ8 ബ്ലാക്കിനെക്കാൾ 30 ശതമാനം കൂടുതൽ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നു. ഹീറോ 9 1.4 ഇഞ്ച് ഫ്രണ്ട് കളർ ഡിസ്പ്ലേയാണ് അവതരിപ്പിക്കുന്നത്. തത്സമയ പ്രിവ്യൂവും സ്റ്റാറ്റസ് മോഡുകളും അത് വാഗ്ദാനം ചെയ്യുന്നു. ടച്ച് സൂമിനൊപ്പം 2.27 ഇഞ്ച് റിയർ ടച്ച് ഡിസ്പ്ലേയുമുണ്ട്. സ്റ്റീരിയോ ഓഡിയോയിലും റോ ഓഡിയോയിലും ക്യാമറയ്ക്ക് ഇപ്പോൾഫൂട്ടേജ് റെക്കോർഡ് ചെയ്യാനാകും. മെച്ചപ്പെട്ട ഓഡിയോ പ്ലേബാക്കിനായി ക്യാമറയ്ക്ക് ഇപ്പോൾ ഒരു വലിയ സ്പീക്കറും ഉണ്ട്.






