
രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ജയസൂര്യ നായകനായെത്തുന്ന പുതിയ ചിത്രം സണ്ണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണിത്.
ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ,ജയസൂര്യ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠൻ നിർവ്വഹിക്കുന്നു. സാന്ദ്ര മാധവിന്റെ വരികൾക്ക് ശങ്കർ ശർമ്മ സംഗീതം പകരുന്നു.എഡിറ്റർ-സമീർ മുഹമ്മദ്.
പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, കല-സൂരാജ് കുരുവിലങ്ങാട്,മേക്കപ്പ്-ആർ വി കിരൺരാജ്,കോസ്റ്റ്യൂം ഡിസെെനർ-സരിത ജയസൂര്യ, സ്റ്റിൽസ്-നിവിൻ മുരളി, പരസ്യക്കല-ആന്റണി സ്റ്റീഫൻ,സൗണ്ട്-സിനോയ് ജോസഫ്,അസോസിയേറ്റ് ഡയറക്ടർ-അനൂപ് മോഹൻ, അസോസിയേറ്റ് ക്യാമറമാൻ-ബിനു, ഫിനാൻസ് കൺട്രോളർ-വിജീഷ് രവി, പ്രൊഡ്ക്ഷൻ മാനേജർ-ലിബിൻ വർഗ്ഗീസ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.






