ഐപിഎൽ 13 ാം സീസണ് പൂരത്തിന് ഇന്നലെ കൊടിയിറങ്ങി. അടുത്ത് പൂരത്തിനായി എല്ലാ ക്രിക്കറ്റ് പ്രേമികളും ഒന്നിച്ച് കാത്തിരിക്കുകയാണ്. അവസാന മത്സരത്തില്‍ ഡൽഹി ക്യാപിറ്റൽസിനെ പരാജയപ്പെടുത്തി മുംബെെ ഇന്ത്യൻസ് കിരീടം ചൂടി. ഐപിഎല്ലിലെ അഞ്ചാം കിരീടം. ജയത്തിന് ശേഷം മുംബൈയുടെ ആഹ്ളാദപ്രകടനം എല്ലാവരും കണ്ടതാണ്. ടീം അംഗങ്ങള്‍ മാത്രമല്ല ടീം ഉടമ നിത അംബാനിയും വലിയ സന്തോഷത്തിലായിരുന്നു. മത്സരത്തിന് ശേഷം എല്ലാവര്ക്കും ഓടി നടന്ന് അഭിനന്ദനം അറിയക്കുകയും ചെയ്തു. അതിനിടയിലാണ് ഈ രസകരമായ സംഭവം നടക്കുന്നത്.
മത്സരശേഷം താരങ്ങളുടെ അഭിമുഖം നടക്കുന്നതിലേക്ക് സന്തോഷത്താൽ മതിമറന്ന് നിത അംബാനി ഓടിയെത്തുകയായിരുന്നു. ക്വിന്റൺ ഡി കോക്ക്, നഥാൻ കോൾട്ടർ-നൈല്‍ എന്നീ താരങ്ങളായിരുന്നു അഭിമുഖത്തിൽ സംസാരിച്ചിരുന്നത്. എന്നാൽ, അഭിമുഖമാണ് നടക്കുന്നതെന്ന് നിത അംബാനിക്ക് അറിയില്ലായിരുന്നു. ‘ക്വിന്റൺ..,അഭിനന്ദനങ്ങൾ’ എന്നു പറഞ്ഞുകൊണ്ട് നിത ഓടിയെത്തി. ക്വിന്റൺ ഡി കോക്കിന് കൈ കൊടുത്ത ശേഷമാണ് താരങ്ങൾ അഭിമുഖത്തിൽ സംസാരിക്കുകയാണെന്ന് നിത തിരിച്ചറിഞ്ഞത്. ‘നിങ്ങൾ അഭിമുഖത്തിനിടയിലാണോ?’ എന്നു നിത ചോദിക്കുന്നു, ‘അതെ’ എന്ന് ഡി കോക്ക് മറുപടി നൽകുന്നു. അപ്പോഴാണ് തനിക്ക് അമളിപറ്റിയത് നിത തിരിച്ചറിഞ്ഞത്. നിത ഉടൻ സ്ക്രീനിൽ നിന്ന് മാറാൻ ശ്രമിച്ചു. ഡി കോക്കും കോൾട്ടർ നൈലും ഇത് കണ്ട് പൊട്ടിച്ചിരിക്കാൻ തുടങ്ങി. നിതയെ സ്നേഹത്തോടെ അഭിമുഖത്തിൽ നിൽക്കാൻ ഡി കോക്ക് ക്ഷണിക്കുന്നതും വീഡിയോയിൽ കാണാം.

Comments