
ഏതൊരു അമ്മയ്ക്കും മക്കള്‍ നന്നാകണമെന്ന് ആഗ്രഹമുണ്ടാകുന്നതു സ്വാഭാവികമാണ്. എന്നാല്‍ മകനോ മകളോ എത്ര ശ്രമിച്ചിട്ടും നേരെയാവുന്നി-ല്ലെങ്കി-ലോ? പരിശ്രമങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒരു പരിധിയുണ്ടല്ലോ. ആ പരിധി വിട്ടു-പോയാല്‍ പി-ന്നെ മറ്റു മാര്‍ഗങ്ങള്‍ തേടുകയല്ലേ ഏതൊരു അമ്മയ്ക്കും കഴിയൂ?. പഴയ ആഗ്രഹങ്ങളുമായി മു-ന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനി-ക്കേണ്ടത് ആ അമ്മ തന്നയാണ്.
രാഷ്്രടീയ വിലയിരുത്തലുകള്‍ നടത്താറുള്ള ഈ പംക്തിയില്‍ എന്താണി-പ്പോള്‍ ഇങ്ങനെ ഒരു മാതൃചിന്ത എന്നാവും പലരും കരുതുക. ഇത് ഒരു രാഷ്്രടീയ പഠനം തന്നെയാണ്; ഒരു പാര്‍ട്ടിയു-ടെ ഭാവി-യെ സംബന്ധിച്ച വിലയിരുത്തലും ആശങ്കകളും. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെയും മറ്റ് ഉപ തിരഞ്ഞെടുപ്പുകളുടെയും ഫലങ്ങള്‍ വിശകലനം ചെയ്തപ്പോഴാണ് അമ്മയും മകനും മകളും മനസി-ലേക്ക് ഓടി-യെത്തിയത്.
രാഹുല്‍ ഗാന്ധി ഇത്തവണ ബിഹാറില്‍ 52 യു.പി.എ. റാലികളില്‍ പങ്കെടുത്തെന്നാണു ഒരു ബംഗാളി സുഹൃത്ത് പറഞ്ഞത്. രാഹുല്‍ മുഖം കാണിച്ച 40 മണ്ഡലങ്ങളിലും കോണ്‍ഗ്രസും സഖ്യവും പരാജയപ്പെട്ടു. അവി-ടെ 70 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് ജനവിധി തേടിയത്; ആര്.ജെ.ഡി-യോടു വിലപേശി വാങ്ങിയതാണ് അത്രയേറെ സീറ്റുകള്‍. എന്നാല്‍ ജയിച്ചതോ, വെറും 19 എണ്ണം; സ്ട്രൈക്ക് റേറ്റ് ഏതാണ്ട് 27 ശതമാനം മാത്രം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ അവര്‍ക്ക് 67 ശതമാനം സീറ്റുകളില്‍ ജയിക്കാനായിരുന്നു; അന്നവര്‍ ജെ.ഡി.യു. - ആര്.ജെ.ഡി. സഖ്യത്തി-ന്റെ ഭാഗമായിരുന്നു.
രാഹുല്‍ ഗാന്ധിയെ മുന്നില്‍നിര്‍ത്തി കോണ്‍ഗ്രസിന് എത്രനാള്‍ മു-ന്നോട്ട് പോകാനാവും? മറുപടി പറയാന്‍ ഇന്നി-പ്പോള്‍ കോണ്‍ഗ്രസുകാര്‍ക്ക് കഴിയില്ല. അവര്‍ക്ക് അങ്ങി-നെ ഒരു നിലപാ-ടെടുക്കാനുള്ള ചങ്കൂറ്റമില്ലാതായിട്ടു കാലമേറെയായി. ഇവി-ടെ നമ്മു-ടെ മുന്നിലുള്ളത് ഒരു രാഷ്്രടീയ കക്ഷിയല്ലേ. ആ പാര്‍ട്ടി ഇന്നും എന്നും ഒരു കുടുംബത്തി-ന്റെ സ്വകാര്യ സ്വത്തായാണു നിലകൊള്ളുന്നതെങ്കിലും അതി-നെ ആശ്രയിച്ചും പ്രതീക്ഷിച്ചും ജീവിക്കുന്നവര്‍ ഇപ്പോഴും പലയിടത്തുമുണ്ടല്ലോ. അപ്പോള്‍, സ്വാഭാവികമായും, മകന്റെ പ്രകടനം ആ അമ്മയു-ടെയും കുടുംബത്തി-ന്റെയും മകന്റെയും വ്യക്തിപരമായ കാര്യമല്ലാതാവുന്നു.
2014- ലെ പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ രാഹുല്‍ ഗാന്ധിയു-ടെ യഥാര്‍ഥ കഴിവ് രാജ്യം കണ്ടതാണ്; എന്നാല്‍ 2019 ആവേണ്ടിവന്നു അദ്ദേഹത്തിന് അതു ബോധ്യമാവാന്‍. അതോ-ടെ പ്രസിഡന്റ് പദമൊഴിഞ്ഞു. എന്നാല്‍ ചുമതലയും ഉത്തരവാദിത്വവും ഏറ്റെടുക്കാ-തെ അധികാരം കയ്യാളാനുള്ള ശ്രമമായിരുന്നു പിന്നീട് കണ്ടത്. സ്വന്തം സഹോദരിയും കൂ-ടെക്കൂടി. ആ അമ്മയ്ക്ക് നിന്നു കൊടുക്കാനല്ലേ കഴിയൂ.
** കോവിഡാനന്തര തെരഞ്ഞെടുപ്പ്
ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത് ബിഹാറില്‍ മാത്രമല്ല. ലഡാക്ക് മുതല്‍ തെലങ്കാന വരെയും മണിപ്പൂര്‍ മുതല്‍ ഗുജറാത്ത് വരെയും അനവധി ഉപതെരഞ്ഞെടുപ്പുകളും നടന്നു. ബീഹാറില്‍ മാത്രമല്ല മറ്റെല്ലായിടത്തും ബി.-ജെ.പി. ഉജ്വല ജയമാണ് കരസ്ഥമാക്കിയത്. ഇതിന് വേറെ വേറെ കു-റെ പ്രാധാന്യം കൂടിയുണ്ട്; കോവിഡ് ബാധിച്ചതിന് ശേഷം നടന്ന ആദ്യ വലിയ തിരഞ്ഞെടുപ്പ് എന്നതാണത്. കോവിഡ് ഇന്ത്യ-യെ മാത്രമല്ല ലോകത്തെ മുഴുവന്‍ വലിയ പ്രതിസന്ധിയിലാക്കിയതാണല്ലോ. വലിയ പ്രതിസന്ധികളിലൂ-ടെയാണ് രാജ്യം കടന്നു-പോയത്. അപ്പോള്‍ പോലും യഥാവിധി തീരുമാനമെടുക്കാന്‍, വിഷമങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് സംരക്ഷണമേകാന്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ ശ്രദ്ധിച്ചു. പലപ്പോഴും ആഗോള രംഗത്ത് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാ-തെവന്നപ്പോള്‍ ലോകനേതാക്കള്‍ ഉറ്റു-നോക്കിയത് ഇന്ത്യയി-ലേക്കാണ്, മോദിയി-ലേക്കാണ്.
കോടാനു-കോടിപേര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യം, ജന്‍ധന്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് ധനസഹായം, കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായം, തൊഴിലുറപ്പ് പദ്ധതി വികസിപ്പിച്ചത്, അതിനുള്ള സാമ്പത്തിക സഹായം വര്‍ധിപ്പിച്ചത് ........... അങ്ങി-നെ നിരവധി കാര്യങ്ങള്‍. ഭരണകൂടം വേണ്ട സമയത്ത് വേണ്ടുന്ന തീരുമാനമെടുത്തു. അത് കു-റേയേറെപ്പേരെ വിഷമത്തിലാഴ്ത്തി എന്നത് വസ്തുതയാണ്. ഇത്തരമൊരു വലിയ പ്രതിസന്ധിക്കിടയിലാണ് ഈ തിരഞ്ഞെടുപ്പുകള്‍ നടന്നത്. അവി-ടെ മോഡി സര്‍ക്കാരി-നെ ഇതി-ന്റെ പേരില്‍ ആക്രമിക്കാന്‍ രാഹുല്‍ ഗാന്ധിയും കൂട്ടരും തയാറാവുകയും ചെയ്തു. ആ പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങള്‍ മോഡിയില്‍ വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നത് രാജ്യം കണ്ടു.
** യു.പിയിലെ പാഠം
രാഹുല്‍ ബിഹാറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ യു.പിയില്‍ നടന്ന ഏഴ് ഉപതെരഞ്ഞെടുപ്പുകളില്‍ ശ്രദ്ധിച്ചത് അദ്ദേഹത്തി-ന്റെ സഹോദരി പ്രിയങ്ക വാധ്രയായിരുന്നു. യു.പിയു-ടെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാണവര്‍. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ദിര ഗാന്ധി-യെപ്പോ-ലെ അവര്‍ വേഷം കെട്ടി അവി-ടെ ഇറങ്ങി നടന്നത് നമുക്ക് മറക്കാറായിട്ടില്ല; ഇന്ദിരയു-ടെ തിരിച്ചുവരവെന്നു പ്രചരിപ്പിക്കാന്‍ മലയാള മാധ്യമങ്ങള്‍ പോലും ശ്രമിക്കുകയും ചെയ്തു. ഇത്തവണ യു.പിയില്‍ ഏഴ് ഉപതെരഞ്ഞെടുപ്പാണ് നടന്നത്; അതില്‍ ആറിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഉണ്ടായിരുന്നു; ഒരിടത്ത് അവരു-ടെ സഖ്യകക്ഷിയും. ആകെ ലഭിച്ചത് 7. 53 ശതമാനം വോട്ട്; അതില്‍ത്തന്നെ രണ്ടിടത്ത് 1. 9 % വോട്ട്; മറ്റു രണ്ടിടത്ത് 2. 8 %, 5. 1% വോട്ടും.
യു.പിയില്‍ എന്തൊ-ക്കെയാണ് ഈ ഗാന്ധി സഹോദരങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചെയ്തതും പറഞ്ഞുനടന്നതും? ഹത്രാസില്‍ എന്തൊ-ക്കെ നാടകങ്ങള്‍ ഇവര്‍ ആസൂത്രണം ചെയ്തു? യു.പിയി-ലെ ക്രമസമാധാന നിലയെക്കുറിച്ച് എന്തൊ-ക്കെ കോലാഹലമുണ്ടാക്കി? എന്നിട്ടു യോഗി ആദിത്യനാഥ് സര്‍ക്കാരിന് എന്തെങ്കിലും പോറലേറ്റോ? ബിഹാറില്‍ രാഹുല്‍ പ്രസംഗിച്ച 52 മണ്ഡലങ്ങളില്‍ 40 സ്ഥലത്തും അദ്ദേഹത്തി-ന്റെ സ്ഥാനാര്‍ഥികള്‍ തോറ്റെന്നു പറഞ്ഞല്ലോ. അതേ ബീഹാറില്‍ വ്യാപകമായ പ്രചാരണത്തിന് പോയയാളാണ് യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹം മൂന്ന് റൗണ്ടുകളിലായി ഏതാണ്ട് 18 മണ്ഡലങ്ങളില്‍ പ്രസംഗിച്ചു; അതില്‍ 15 എണ്ണത്തിലും എന്‍.ഡി.എ. വിജയിച്ചു.
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ നരേന്ദ്ര മോഡി പറഞ്ഞത് ശ്രദ്ധി-ക്കേണ്ടതാണ്; ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കൂ, ജനങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്യൂ; നിങ്ങളെ ജനങ്ങള്‍ കൈവിടില്ല. വികസനമാണ് പ്രധാനം; ജാതിക്കളി കൊണ്ട് രക്ഷയി-ല്ലെന്നാണ് ബിഹാറില്‍ വീണ്ടും അദ്ദേഹം തെളിയിച്ചത്. ജനങ്ങള്‍ ജാതി മത ചിന്തകള്‍ക്കപ്പുറം മോഡിക്ക് വോട്ട് ചെയ്യു-മ്പോഴാണ് അമ്മയും മക്കളും ഒരു കുടുംബത്തി-ന്റെ പേരില്‍ പിടിച്ചുനില്ക്കാന് യത്നിക്കുന്നത്. രാജ്യം ഏറെ മാറിക്കഴിഞ്ഞെന്ന കാര്യം അവര്‍ തിരിച്ചറിയുന്നില്ല.
കെ.വി.എസ്. ഹരിദാസ്




