ഹോണ്ട സിവിക്കിന്റെ പുതിയ ഉടൻ എത്തിയേക്കും. അതിന് മുന്നോടിയായി പുതിയൊരു ടീസർ വീഡിയോ കമ്പനി പുറത്തിറക്കിയിരിക്കുകയാണ്. 2022 ഹോണ്ട സിവിക്കിന്റെ പ്രോട്ടോടൈപ്പിനെ ജാപ്പനീസ് നിർമ്മാതാക്കൾ അടുത്തയാഴ്ച പരിചയപ്പെടുത്തുകയും ചെയ്യും.
കൂടുതൽ അത്ലറ്റിക് അപ്പീലും ഒരു ആംഗുലർ ഡിസൈൻ ഭാഷ്യവുമാണ് പതിനൊന്നാം തലമുറയിൽ ഹോണ്ട സിവിക്കിന് ലഭിക്കുക. എഞ്ചിൻ ഓപ്ഷനെക്കുറിച്ച് ഇതുവരെ ഹോണ്ട ഒന്നും വ്യക്തമാക്കിയിട്ടില്ല. വ്യത്യസ്ത ട്യൂൺ അവസ്ഥയിലുള്ള ഫോർ സിലിണ്ടർ പെട്രോൾ എഞ്ചിനുകൾ 2020 മോഡൽ സെഡാനിൽ പ്രതീക്ഷിക്കാമെന്ന് റിപ്പോർട്ടുകൾ ഉണ്ട്.
ക്രോമിലെ ഹോണ്ട ബാഡ്ജിനൊപ്പം ഒരു ഗ്ലോസി ബ്ലാക്ക് ഗ്രില്ലും പ്രോട്ടോടൈപ്പ് പതിപ്പിന് മുൻവശത്ത് ഇടംപിടിക്കും. വീലുകളും അതേ നിറത്തിലാണ് ഒരുങ്ങിയിരിക്കുന്നത്.മാത്രമല്ല, മുൻവശത്തും പിൻവശത്തും സ്റ്റൈലിഷായതുമായ എൽഇഡി ലൈറ്റുകൾ നൽകുന്നു. ആദ്യം അന്താരാഷ്ട്ര വിപണികളിൽ ആയിരിക്കും വാഹനം എത്തുക, തുടന്ന് 2022 അവസാനത്തോടെ ഹോണ്ട സിവിക്കിന്റെ പതിനൊന്നാം തലമുറ മോഡൽ ഇന്ത്യയിലേക്ക് എത്തുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.






