
വാഹനങ്ങളുടെ ഇടി പരീക്ഷ (ക്രാഷ് ടെസ്റ്റ്) നടത്തി റിപ്പോർട്ട് തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ സ്ഥാപനമാണ് ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം (GNCAP). ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം (GNCAP) പുതുതായി ടെസ്റ്റ് ചെയ്ത കാറുകളിൽ മാരുതി സുസുക്കിയുടെ മിനി എസ്യുവി മോഡലിന് തിളങ്ങാനായില്ല. 5 സ്റ്റാർ റേറ്റിംഗുള്ള സ്കെയിലിൽ കഴിഞ്ഞ വർഷം വില്പനക്കെത്തിയ മാരുതി സുസുക്കി എസ്-പ്രെസ്സോയ്ക്ക് ഒരൊറ്റ സ്റ്റാർ പോലും നേടാനായില്ലെന്നാണ് റിപ്പോർട്ട്.
മുതിർന്നവരുടെ സുരക്ഷയുടെ കാര്യത്തിൽ 17 മാർക്ക് സൂചികയിൽ ഒരു പോയിന്റ് പോലും നേടാൻ എസ്-പ്രെസ്സോയ്ക്കായില്ല. എന്നാൽ, കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ 13.84/49 മാർക്ക് നേടി 2 സ്റ്റാർ റേറ്റിംഗ് നേടാൻ മാരുതി എസ്-പ്രെസ്സോയ്ക്കായി. എസ്-പ്രെസ്സോയുടെ VXi വേരിയന്റ് ആണ് ക്രാഷ് ടെസ്റ്റിനായി ഉപയോഗിച്ചതെന്ന് ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നതാണ്. ഡ്രൈവർ സൈഡ് എയർബാഗ് ഈ മോഡലിലുണ്ട്. എന്നാൽ, പാസഞ്ചർ സൈഡ് എയർബാഗ് ഈ വേരിയന്റിൽ ഓപ്ഷണൽ ആണ്.
ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റ് റിപ്പോർട്ട് അനുസരിച്ച് അപകട സമയത്ത് മുൻ നിര സീറ്റിൽ സഞ്ചരിക്കുന്നവരുടെ കഴുത്തിന്റെ ഭാഗത്തും നെഞ്ചിലും ക്ഷതം സംഭവിക്കാനുള്ള സാദ്ധ്യത കൂടുതലാണ്. അതേസമയം, ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം ക്രാഷ് ടെസ്റ്റിൽ മികവ് നേടാനായില്ല എങ്കിലും ഇന്ത്യയിലെ നിലവിലുള്ള എല്ലാ സുരക്ഷാ നടപടിക്രമങ്ങളും പൂർത്തീകരിച്ചാണ് തങ്ങളുടെ വാഹനങ്ങൾ വില്പനക്കെത്തിയിരിക്കുന്നത് എന്ന് മാരുതി സുസുക്കി പ്രതികരിച്ചു. വാഹനങ്ങളുടെ ഇടി പരീക്ഷ (ക്രാഷ് ടെസ്റ്റ്) നടത്തി റിപ്പോർട്ട് തയ്യാറാക്കുന്ന ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്വകാര്യ സ്ഥാപനമാണ് ഗ്ലോബൽ ന്യൂ കാർ അസ്സെസ്സ്മെന്റ് പ്രോഗ്രാം (GNCAP)






