
ഹുവാവേയുടെ സബ് ബ്രാൻഡായ ഹോണർ പുതിയ 10 എക്സ് ലൈറ്റ് എന്ന സ്മാർട്ട്ഫോണാണ് ആഗോള വിപണിയിൽ അവതരിപ്പിച്ചു. നേരത്തെ വിപണിയിലെത്തിയ ഹോണർ 9 എക്സ് ലൈറ്റിന്റെ പിൻഗാമിയാണ് ഹോണർ 10 എക്സ് ലൈറ്റ്. എന്നാൽ, പുതിയ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിൽ എപ്പോൾ അവതരിപ്പിക്കും എന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഹോണർ 10എക്സ് ലൈറ്റിന്റെ വില 229.90 യൂറോ (ഏകദേശം 20,200 രൂപ) മുതലാണ് ആരംഭിക്കുന്നത്. പഞ്ച് ഹോൾ ഡിസ്പ്ലേ, ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് എന്നിവയാണ് പ്രധാന സവിശേഷതകൾ. എമറാൾഡ് ഗ്രീൻ, ഐസ്ലാൻഡിക് ഫ്രോസ്റ്റ്, മിഡ്നൈറ്റ് ബ്ലാക്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ആണ് ഫോൺ എത്തുന്നത്. ഒറ്റ വേരിയന്റിൽ മാത്രമാണ് ലഭിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജിലാണ് ഫോൺ എത്തുന്നത്. എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് സ്ലോട്ടും കമ്പനി നൽകിയിട്ടുണ്ട്.
22.5W സൂപ്പർചാർജ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. ഹോണർ 10 എക്സ് ലൈറ്റ് സ്മാർട്ട്ഫോണിൽ 6.67 ഇഞ്ച് ഫുൾ എച്ച്ഡി + ഡിസ്പ്ലേയാണ് ഉള്ളത്. ഈ ഡിസ്പ്ലെയ്ക്ക് 1080 × 2400 പിക്സൽ സ്ക്രീൻ റെസല്യൂഷനും ഉണ്ട്. ഹോണർ 10 എക്സ് ലൈറ്റ് ആൻഡ്രോയിഡ് 10 ബേസ്ഡ് മാജിക്ക് യുഐ 3.1ലാണ് പ്രവർത്തിക്കുന്നത്. 4 ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജുമായി ജോടിയാക്കിയ ഒക്ടാ കോർ ഹൈസിലിക്കൺ കിരിൻ 710 എ പ്രോസസറാണ് ഫോണിൽ നൽകിയിരിക്കുന്നത്.






