
എല്ലാ സിനിമാ പ്രേമികളും ഒന്നടങ്കം കാത്തിരുന്ന വിജയയുടെ ചിത്രമായ മാസ്റ്ററിന്റെ ടീസര്‍ പുറത്തിറങ്ങി. വിജയ് സേതുപതി ചിത്രത്തില്‍ വില്ലനായി എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. എന്തായാലും പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കുന്നതല്ല ചിത്രം എന്നത് ടീസറിലൂടെ ഒന്നുകൂടി ഉറപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
ചിത്രത്തില്‍ കോളജ് പ്രൊഫസറുടെ റോളിലാണ് വിജയ് എന്ന് ടീസര്‍ സൂചിപ്പിക്കുന്നു. സിനിമയില്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നതെന്നും വിവരം. സിനിമയിലെ നായിക മലയാളിയായ മാളവിക മോഹനനാണ്. കൂടാതെ അന്‍ഡ്രിയ ജെര്‍മിയയും ശന്തനു ഭാഗ്യരാജും അര്ജുന് ദാസും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ലോകേഷ് കനകരാജാണ്. സംഗീത സംവിധാനം-അനിരുദ്ധ് രവിചന്ദര്‍, ഛായാഗ്രഹണം- സത്യന് സൂര്യന്.






