
പാലക്കാട്: വാളയാറില്‍ ലോറിയില്‍ കടത്താൻ ശ്രമിച്ച സ്ഫോടക വസ്തുക്കളുമായി രണ്ടുപേര്‍ പിടിയിൽ. രേഖകളില്ലാതെ ലോറിയില്‍ കടത്തിയ സ്ഫോടക വസ്തുക്കളാണ് പിടിച്ചെടുത്തത്.
ലോറിയിൽ നിന്ന് 7000 ജലാറ്റിന്‍ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടിയത്. തമിഴ്നാട് സ്വദേശികളായ രണ്ടുപേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ഈറോഡില്‍നിന്ന് അങ്കമാലിയിലേക്ക് പോവുകയായിരുന്ന മിനിലോറിയാണ് പിടിച്ചെടുത്തത്. ലോറിയിൽ തക്കാളി നിറച്ച് അതിലാണ് സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്.




