സൂപ്പര്‍ഹിറ്റ് സംവിധായകന്റെ അമ്മയ്ക്ക് ഏറെ ഇഷ്ടം ഈ നായകനോട്; കിഷോര്‍ സത്യ ഫാനായ ജീത്തു ജോസഫിന്റെ മാതാവ്
സൂപ്പര്‍ഹിറ്റ് സംവിധായകന്റെ അമ്മയ്ക്ക് ഏറെ ഇഷ്ടം ഈ നായകനോട്; കിഷോര്‍ സത്യ ഫാനായ ജീത്തു ജോസഫിന്റെ മാതാവ്
Authored by Web Desk | Last updated: 15 Nov 2020, 1:15 PM | 1 min read
അവതാരകന്, സിനിമാ നടന്, സീരിയല്‍ താരം എന്നീ നിലകളില്‍ പ്രശസ്തനായ കിഷോര്‍ സത്യ തന്റെ ഫെയിസ് ബുക്കില്‍ പങ്കുവച്ച കുറിപ്പാണിത്. ദൃശ്യം രണ്ടാഭാഗം ഷൂട്ടിംഗിനുശേഷം റിക്കോര്ഡിംഗിനായി പോകുന്ന വഴിയാണ് ‘സ്വന്തം സുജാത’ എന്ന കിഷോര്‍ നായകനായി അഭിനയിക്കുന്ന സെറ്റില്‍ സംവിധായകൻ ജീത്തു ജോസഫും കോസ്റ്റും ഡിസൈനറൂം ഭാര്യയുമായ ലിന്റയും എത്തിയത്. അന്‍സാറാണ് സ്വന്തം സുജാതയുടെ സംവിധായകന്.
കിഷോര്‍ സത്യയുടെ കുറിപ്പ്:
ഇന്ന് ലൊക്കേഷനിൽ സംവിധായകൻ ജീത്തു ജോസഫ്, എത്തി. കൂടെ കോസ്റ്റും ഡിസൈനറൂം ഭാര്യയുമായ ലിന്റയും ഉണ്ടായിരുന്നു അൻസാർ ഖാൻ വഴിയുള്ള സൗഹൃദമാണ് ജീത്തുവും കുടുംബവുമായി എനിക്കുള്ളത്. പക്ഷെ ജീത്തുവിന്റെ അമ്മച്ചിയുടെ പ്രിയപ്പെട്ട ഒരു നടൻ ഞാനാണ് കേട്ടോ. This make me allways excited. ലക്ഷ്യം കഴിഞ്ഞ് ഇന്നാണ് വീണ്ടും അവരെ കാണുന്നത്. ഏറെനേരം സ്നേഹം പങ്കു വെച്ചിട്ടാണ് രണ്ടാളും മടങ്ങിയത്. സ്വന്തം സുജാതയെ കാണാൻ അമ്മച്ചിയെ ഓർമിപ്പിക്കണമെന്ന് പറഞ്ഞപ്പോൾ അവർ പറഞ്ഞു, "അൻസാറും കിഷോറുമുള്ളതല്ലേ അമ്മച്ചി പറയാതെ തന്നെ കണ്ടോളും"എന്ന്.