
ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'പപ്പ'യുടെ മോഷന്‍ ടീസര്‍ പുറത്തിങ്ങി. ഒരു പൊളിറ്റിക്കല്‍ ആക്ഷന്‍ ത്രില്ലറാണ് ചിത്രം. ഇപ്പോള്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന 'മേപ്പടിയാൻ' എന്ന ചിത്രത്തിന് ശേഷമാണ് പപ്പയുടെ ചിത്രീകരണം ആരംഭിക്കുക. നവരാത്രി യുണൈറ്റഡ് വിഷന്സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, നിവിൻ പോളി, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ആസിഫ് അലി തുടങ്ങിയവർ ചേർന്നാണ് റിലീസ് ചെയ്തത്.
ചിത്രത്തിന്റെ ഛായാഗ്രഹണം നീൽ ഡി-കുഞ്ഞ നിർവഹിക്കുന്നു. എഡിറ്റര്‍-ഷമീർ മുഹമ്മദ് സംഗീതം-രാഹുൽ സുബ്രഹ്മണ്യം, ലൈൻ പ്രൊഡ്യൂസർ-ഹാരിസ് ദേശം, ഡിസൈൻ-ആനന്ദ് രാജേന്ദ്രൻ, പ്രൊമോഷൻ കണ്‍സൽറ്റന്റ്-വിപിൻ കുമാർ. പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ഈ ബിഗ് ക്യാൻവാസ് ചിത്രം ജനുവരി ആദ്യം ആരംഭിക്കും.വാര്‍ത്ത പ്രചരണം എ എസ് ദിനേശ്.






