ചെന്നൈ: തമിഴ് ടെലിവിഷന്‍ സീരിയല്‍ താരം വെട്ടേറ്റു മരിച്ച നിലയില്‍. ജനപ്രിയ സീരിയലില്‍ വില്ലന്‍ വേഷം ചെയ്ത സെല്വര(30)ത്തിനമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10 വർഷമായി സീരിയൽ രംഗത്ത് സജീവമാണ് സെൽവനം.
കഴിഞ്ഞ ശനിയാഴ്ച സെല്‍വരത്തിനം ഒരു സുഹൃത്തിനൊപ്പമായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെത്തുടര്‍ന്ന് സെല്‍വരത്തിനം പുറത്തുപോവുകയായിരുന്നു. തുടർന്ന് വെട്ടേറ്റതായി സുഹൃത്തിനു വിവരം ലഭിച്ചതിനെ തുടർന്ന് സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്.
ശ്രീലങ്കന്‍ അഭയാര്‍ഥിയായ സെല്‍വരത്തിനത്തിന് ഭാര്യയും മക്കളും ഉണ്ട്വി.
ഇവർ രുദുനഗറിലാണ് താമസിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് കുറ്റകൃത്യം ചെയ്തവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.






