കൊച്ചി: തദ്ദേശ സ്ഥാപനങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് തവണ സംവരണം വേണ്ടന്ന് ഹൈക്കോടതി. കഴിഞ്ഞ രണ്ട് തവണ സംവരണം ചെയ്തിരുന്ന സ്ഥാപനങ്ങളെ ഒഴിവാക്കണം. ഈ തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്തണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
കോടതി ഉത്തരവോടെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവിയില്‍ തുടര്‍ച്ചയായി മൂന്ന് തവണ സംവരണം പാടില്ല. കഴിഞ്ഞ രണ്ട് തവണയും സംവരണം ചെയ്ത സ്ഥാപനങ്ങളും ഒഴിവാകും. ഇത്തരം തദ്ദേശ സ്ഥാപനങ്ങളെ ഒഴിവാക്കി വീണ്ടും നറുക്കെടുപ്പ് നടത്താന്‍ കോടതി ഉത്തരവിട്ടു.
ഇതോടെ മലപ്പുറം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ അധ്യക്ഷ പദവി പൊതുവിഭാഗത്തിലാകും.






