
മിഡ്-സൈസ് എസ്.യു.വികളോട് മത്സരിക്കാന്‍ ഫോക്സ്വാഗണ് ടൈഗൂണ്‍ എത്തുന്നു. കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ആണ് മിഡ്-സൈസ് എസ്.യു.വികളില്‍ ടൈഗൂണ്‍ പ്രദര്‍ശിപ്പിച്ചത്.ഈ മോഡല്‍ ഫോക്സ്വാഗണ് ഇന്ത്യയുടെ വെബ്സൈറ്റില്‍ നല്‍കിയാണ് വരവിന്റെ സൂചന നൽകുന്നത്.
ഇന്ത്യയില്‍ ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങളായിരിക്കും ടൈഗൂൺ വിപണിയിൽ മത്സരിക്കുക. ഫോക്സ്വാഗണ് പ്രദേശികമായി വികസിപ്പിച്ച MQB AO IN പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങുന്നത്. ടൈഗൂണിന് ഫോക്സ്വാഗണ് എസ്.യു.വി മോഡലായ ടിഗ്വാനില്‍നിന്നും ടിക്രോസില്‍നിന്നും കടമെടുത്ത ഡിസൈന്‍ ശൈലിയാണ് ലഭിക്കുന്നത്.
എന്നാൽ, ഈ വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. റിപ്പോർട്ട് പ്രകാരം സ്കോഡയുടെ വിഷന്‍ ഇന്‍ എസ്യുവില് നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ ടിഎസ്ഐ ടര്‍ബോ പെട്രോള്‍ എന്‍ജിനായിരിക്കും ഈ വാഹനത്തിലും നല്‍കുക. 148 ബിഎച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്ന എൻജിനാണ് ഇത്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക്കായിരിക്കും ട്രാന്സ്മിഷന്.
കണ്‍സെപ്റ്റ് മോഡലിന്റെ ഇന്റീരിയര്‍ ബ്ലാക്ക്ബോഡി കളര്‍ ഡ്യുവല്‍ ടോണിലാണ് തീര്‍ത്തിരിക്കുന്നത്. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോണ്‍, ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ലെതര്‍ സീറ്റുകള്‍, ഡ്യുവല്‍ സോണ്‍ എസി, പിന്‍നിര എസി വെന്റുകള്‍, മൊബൈല്‍ ചാര്‍ജിങ്ങ് സ്ലോട്ട് എന്നിവയാണ് ഇന്റീരിയറില്‍ ഒരുങ്ങുന്നത്.






